nirmala-

ന്യൂഡൽഹി ∙ ഭവനമേഖലയ്ക്കായി കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. മുടങ്ങിക്കിടക്കുന്ന പാർ‌പ്പിട പദ്ധതികൾ പൂർത്തിയാക്കുന്നതിനാണ് പാക്കേജ്. ഇതിനാവശ്യമായ 10,000 കോടി കേന്ദ്ര സർക്കാർ നൽകും. എൽ.ഐ.സി, എസ്.ബി.ഐ എന്നിവ വഴി 25,000 കോടി രൂപ സമാഹരിക്കും. 4.58 ലക്ഷം പാർപ്പിട യൂണിറ്റുകൾ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നടപടി.

ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.