banglai-mad-man

 ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കൊച്ചി: മാനസിക രോഗിയായ ബംഗാളി യുവാവ് നടുറോഡിൽ ലിംഗം ഛേദിച്ചു. എറണാകുളം ചിറ്റൂർ റോഡിൽ അയ്യപ്പൻകാവ് തിലക് ലൈബ്രറിക്ക് സമീപം ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കാണ് സംഭവം. അറ്റുപോയ ലിംഗം കണ്ടെത്താനായില്ല. ബംഗാൾ സ്വദേശി റാം എന്നയാളാണ് ആളുകൾ നോക്കി നിൽക്കെ ഈ കടുംകൈ ചെയ്തത്.
മുറിഞ്ഞുതൂങ്ങിയ ലിംഗവുമായി ചോരയിൽ കുളിച്ചുനിന്ന ഇയാളെ കണ്ട് പരിഭ്രാന്തരായ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അരയിൽ കേബിൾചുറ്റി റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്ന ഇയാളെ നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. അൽപസമയം കഴിഞ്ഞ് തിലക് ക്ലബ് റോഡിലേക്ക് കയറിയ റാം അവിടെ വച്ച് ആളുകൾ നോക്കി നിൽക്കെ വായിൽ നിന്ന് ബ്ലേഡെടുത്ത് ലിംഗം ഛേദിക്കുകയായിരുന്നു. ചോരയൊലിപ്പിച്ച് മാനസിക വിഭ്രാന്തി ബാധിച്ചപോലെ ചേഷ്ടകൾ കാട്ടിയ ഇയാളെ അനുനയിപ്പിക്കാൻ തടിച്ചുകൂടിയ നാട്ടുകാർക്കും കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. അറ്റുപോയ ലിംഗം തൊട്ടടുത്ത് കാടുപിടിച്ചു കിടക്കുന്ന പറമ്പിലേക്ക് വലിച്ചെറിഞ്ഞെന്നാണ് സംശയിക്കുന്നത്. പ്രകോപനത്തിന് കാരണം എന്താണെന്നും വ്യക്തമല്ല