നോർത്ത് കരോലിന: 17 വയസുള്ള വിദ്യാർത്ഥിയുമായി ലൈംഗികബന്ധം പുലർത്തിയ 63കാരിയായ അദ്ധ്യാപിക അറസ്റ്റിൽ. ഹണ്ടേഴ്‌സ്‌വില്ലിലെ എമ്മ നീൽ ഓഗലിനെയാണ് അറസ്റ്റ് ചെയ്തത്. വേനൽക്കാലത്താണ് അദ്ധ്യാപിക തന്നെക്കാൾ 46 വയസ് ഇളപ്പമുള്ള വിദ്യാർത്ഥിയുമായി അടുപ്പത്തിലായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഷാർലറ്റിലെ ഗാരിഞ്ചർ ഹൈസ്‌കൂളിലെ സ്‌കൂൾ ജീവനക്കാരോട് ആരോപണങ്ങളെക്കുറിച്ച് വിദ്യാർത്ഥി വെളിപ്പെടുത്തി മണിക്കൂറുകൾക്കകമാണ് ഓഗലിനെ കസ്റ്റഡിയിലെടുത്തത്. വിദ്യാർത്ഥിയുമായുള്ള ലൈംഗികബന്ധം, വിദ്യാർത്ഥിയുമായുള്ള അശ്ലീലമായ സ്വാതന്ത്ര്യം, പ്രകൃതി വിരുദ്ധമായ കുറ്റകൃത്യം മുതലായ വകുപ്പുകളാണ് അദ്ധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായതിനെ തുടര്‍ന്ന് ഓഗലിനെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂളധികൃതർ അറിയിച്ചു.