പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ പാക് ഗായിക റാബി പിർസാദ കലാരംഗം ഉപേക്ഷിക്കുന്നു . താൻ കലാരംഗത്ത് ഇനി ഉണ്ടാകില്ല എന്ന് റാബി തന്നെയാണ് ട്വിറ്റർ വഴി ആരാധകരെ അറിയിച്ചത് . റാബിയുടെ അർദ്ധനഗ്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതാണ് ഈ പിന്മാറ്റത്തിന് കാരണം. 'ഞാൻ കലാരംഗം ഉപേക്ഷിക്കുകയാണ്.. അള്ളാഹു എന്റെ തെറ്റുകൾ പൊറുക്കട്ടെ.. എനിക്ക് അനുകൂലമായി ചിന്തിക്കുന്ന തരത്തിൽ ആളുകളുടെ ഹൃദയത്തെ മയപ്പെടുത്തട്ടെ'. താൻ ഗാനരംഗം ഉപേക്ഷിക്കുകയാണ് എന്ന് അറിയിച്ചുകൊണ്ട് റാബി ട്വിറ്ററിൽ കുറിച്ചു.
നരേന്ദ്ര മോദിക്കെതിരേ വധഭീഷണി മുഴക്കികൊണ്ടാണ് റാബി തുടക്കത്തിൽ വാർത്തകളിൽ നിറയുന്നത്. മോദിയെ വിഷപ്പാമ്പുകളെക്കൊണ്ട് കടിപ്പിച്ചു കൊല്ലുമെന്നും ചാവേർ ആക്രമണത്തിലൂടെ വധിക്കുമെന്നും റാബി ഭീഷണി മുഴക്കിയിരുന്നു. കാശ്മീർ വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ടായിരുന്നു റാബിയുടെ ട്വീറ്റുകളെല്ലാം. ബോംബുകളും ടൈമറുകളും ഘടിപ്പിച്ച ജാക്കറ്റ് ധരിച്ചുള്ള ഫോട്ടോയ്‌ക്കൊപ്പം മോദി ഹിറ്റ്‌ലർ ആണെന്നും 'കാശ്മീർ കി ബേട്ടി' എന്ന ഹാഷ് ടാഗും റാബി കുറിച്ചിരുന്നു. ഇതിനിടെ പാക് സൈന്യത്തിനെതിരെയും സൈനിക മേധാവിക്കെതിരെയും റാബി പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനുപിറകെയാണ് റാബിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്തായത്.