ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സൂര്യയും ഗൗതം മേനോനും ഒന്നിക്കുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ഗൗതം മേനോൻ തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടത്. 2020 ൽ ചിത്രം തിയേറ്ററുകളിലെത്തും.
സൂര്യയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ കാക്ക കാക്കയും വാരണം ആയിരവും സംവിധാനം ചെയ്തത് ഗൗതം മേനോനാണ് . വേൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഇഷാരി ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണവുമായി ബന്ധപ്പെട്ട് ഇഷാരി ഗണേഷ് സൂര്യയുമായി ചർച്ചകൾ നടത്തി വരികയാണ് .
സുധ കോങ്ങര സംവിധാനം ചെയ്യുന്ന സൂരറായ് പൊട്രൂ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. മലയാളി താരം അപർണ ബാലമുരളിയാണ് നായിക. അതേ സമയം ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന മൂന്ന് ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്.
ധനുഷ് നായകനായ - എന്നൈ നോക്കിപ്പായും തോട്ട നവംബർ 15 നും ജോഷ്വ : ഇമൈ പോൽ കാക്ക -പ്രണയ ദിനമായ ഫെബ്രുവരി 14 നും റിലീസ് ചെയ്യും. വിക്രം നായകനായ ധ്രുവനക്ഷത്രത്തിന് ഇനി 60 ദിവസത്തെ പോസ്റ്റ് പ്രൊഡകഷൻ ജോലികൾ കൂടെയുണ്ട് .