ആലപ്പുഴ എം.പിയായ എ.എം. ആരിഫ് അഭിനേതാവും സംവിധായകനുമായി. സിജുവിൽസൺ, സൈജു കുറുപ്പ് എന്നിവരെ നായകന്മാരാക്കി അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഉപചാരപൂർവം ഗുണ്ടാജയൻ എന്ന ചിത്രത്തിലാണ് എം.പിയുടെ വേഷപ്പകർച്ച.
അണിയറ പ്രവർത്തകരുടെ ക്ഷണപ്രകാരം ചേർത്തലയിൽ ചിത്രത്തിന്റെ സൈറ്റിലെത്തിയ എ.എം. ആരിഫ് സംവിധായകൻ അരുൺ വൈഗയുടെ നിർബന്ധത്തിന് വഴങ്ങി ഒരു സീനിൽ അഭിനയിക്കുകയും ഒരു സീൻ ആക് ഷനും കട്ടും പറഞ്ഞ് സംവിധാനം ചെയ്യുകയുമായിരുന്നു. ഹരീഷ് കണാരനാണ് ചിത്രത്തിലെ മറ്റൊരു പ്രധാ നതാരം. നായികമാർ പുതുമു ഖങ്ങളാണ്.