നവാഗതനായ ഷെയ്ക്ക് അബ്ദുള്ള അജ്മൽ സംവിധാനം ചെയ്യുന്ന സേതു എന്ന ചിത്രത്തിൽ ഷഹീൻ സിദ്ധിഖ് നായകനാകുന്നു.
ജോയ് മാത്യു,ഇന്ദ്രൻസ്, മഖ്ബൂൽ സൽമാൻ, സോഹൻ സീനു ലാൽ,ഡോ. റോണി, ചെമ്പിൽ അശോകൻ, ആശ അരവിന്ദ്, ഉണ്ണിക്കൃഷ്ണൻ, ജിലു ജോസഫ്, സരസ ബാലുശേരി, സതി പ്രേംജി എന്നിവരാണ് പ്രധാന താരങ്ങൾ. കൊച്ചിയിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് സേതുവിന്റെ കഥ പറയുന്നത്.
സി ഫോർ ചലച്ചിത്രത്തിന്റെ ബാനറിൽ അബ്ദുൽ മനാഫ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന ഗിരീഷ് . പി ഗോപി, നിസാം എന്നിവർ ചേർന്ന് എഴുതുന്നു.
സുനാഥ് ശങ്കർ സംഗീത സംവിധാനം നിർവഹിക്കുന്നു.അതേസമയം ഷാഹീൻ സിദ്ധിഖ് നായകനായി അഭിനയിച്ച ഒരു കടത്ത് നാടൻ കഥ കഴിഞ്ഞ ആഴ്ച തിയേറ്ററിലെത്തി.