അമൂല്യമായ പോഷകഗുണങ്ങളുള്ള ഇലയാണ് മധുരക്കിഴങ്ങിന്റേത്. വിറ്റാമിൻ എ,സി,കെ, ബി 6, ബി12 , മഗ്നീഷ്യം, തയാമിൻ, റൈബോഫ്ലാവിൻ, നിയാസിൻ, ഫോളിക് ആസിഡ് എന്നിവ ധാരാളമുണ്ട് ഇതിൽ. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്.
ദഹനം സുഗമമാക്കുന്ന നാരുകളും ഏറെയുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കാൻ അത്ഭുകരമായ കഴിവാണ് ഇതിനുള്ളത്. ഇതിലുള്ള വിറ്റാമിൻ കെ അസ്ഥിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പുറമേ ഓസ്റ്റിയോപൊറോസിസ് പോലെയുള്ള രോഗങ്ങളെയും പ്രതിരോധിക്കുന്നു. ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളിലുണ്ടാകുന്ന അസ്ഥിരോഗങ്ങൾക്കും പ്രതിവിധിയാണ്. ആർത്തവസംബന്ധമായ വേദനകളും പ്രശ്നങ്ങളും പരിഹരിക്കും. വിറ്റാമിൻ കെ പലതരം കാൻസറുകൾക്കെതിരയുള്ള പ്രതിരോധവും രക്തംകട്ടപിടിക്കാൻ സഹായിക്കുന്ന ജീവകവുമാണ് .
മധുരക്കിഴങ്ങ് ഇലയുടെ ഉപയോഗം കാഴ്ചശക്തി മെച്ചപ്പെടുത്തും. ഫ്രീ റാഡിക്കലുകളെ പ്രതിരോധിച്ച് ശരീരത്തെ മാരകരോഗങ്ങളിൽ നിന്നും രക്ഷിക്കും. ചർമ്മത്തിനും മുടിക്കും ആരോഗ്യവും അഴകും നൽകും. തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും. വിഷാദം, ഉത്കണ്ഠ, രക്തസമ്മർദ്ദം എന്നിവയ്ക്കെതിരെയും പ്രവർത്തിക്കും.