തിരുവനന്തപുരം: ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. ഫോർട്ട് സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സനൽ കുമാറാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പഠനാവശ്യത്തിനായി തിരുവനന്തപുരത്ത് താമസിക്കുന്ന യുവതി ചികിത്സയ്ക്കായി ഡോക്ടറുടെ കുറവൻകോണത്തെ ക്ലിനിക്കിൽ എത്തിയിരുന്നു. ഇവിടെവച്ചാണ് ഡോക്ടർ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.