മലപ്പുറം: ബി.എസ്.എൻ.എൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. താൽക്കാലിക ജീവനക്കാരനായ വണ്ടൂർ സ്വദേശിയായ രാമകൃഷ്ണൻ ആണ് ആത്മഹത്യ ചെയ്തത്. നിലമ്പൂരുള്ള ബി.എസ്.എൻ.എൽ ഓഫീസിൽ വച്ചാണ് സംഭവം നടന്നത്. നിലമ്പൂർ ഓഫീസിൽ കഴിഞ്ഞ മുപ്പത് വർഷമായി പാർട്ട്ടൈം സ്വീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു രാമകൃഷ്ണൻ. പത്ത് മാസമായി ഇദ്ദേഹത്തിന് ശമ്പളം ലഭിച്ചിരുന്നില്ല. അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. മലപ്പുറം ബി.എസ്.എൻ.എൽ ഓഫീസിൽ കഴിഞ്ഞ 130 ദിവസമായി ജീവനക്കാർ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്.