കേരളത്തിലെ തനത് ആയോധന കലയാണ് കളരിപയറ്റ്. കളരി എന്നും ഒരു രഹസ്യമായിരുന്നു. ഗുരുക്കൾക്കും ശിഷ്യനും ഇടയിൽ കെെമാറി വന്ന രഹസ്യം. ഇന്നും അതിൽ ചിലത് രഹസ്യം തന്നെയാണ്. പരശുരാമനും അഗസ്ത്യ മുനിയും ആണ് കളരിപ്പയറ്റിന്റെ ഉപജ്ഞാതാക്കൾ എന്നാണ് വിശ്വാസം. ലിംഗഭേദമന്യേ സ്ത്രീകളും പുരുഷന്മാരുമടക്കം കളരിപ്പയറ്റ് പരിശീലിക്കുന്നുണ്ട്. ഇങ്ങനെ കളരിപയറ്റ് തന്റെ ജീവശ്വാസമായി കൊണ്ടുനടക്കുന്ന ഒരാളാണ് ഡോ.മഹേഷ് കിടങ്ങിൽ.
ചികിത്സാ സമ്പ്രദായങ്ങൾ കൂടി കലർന്ന ലോകത്തിലെ ഏക ആയോധന കലയാണ് കളരിപയറ്റെന്നും ജീവിത ശെെലി രോഗങ്ങൾ വരെ കളരിയിലൂടെ തടയാനാകുമെന്നും അദ്ദേഹം പറയുന്നു. തെക്കൻ കളരി സമ്പ്രദായമാണ് അദ്ദേഹത്തിന്റെ കളരിയായ അഗസ്ത്യത്തിൽ പഠിപ്പിക്കുന്നത്. കൂടാതെ 60 വയസ് പ്രായമുള്ളവർക്ക് വരെ ചിട്ടയായ രീതിയിൽ പരിശീലിച്ചാൽ കളരി അഭ്യസിക്കാം. സ്ത്രീകൾക്ക് തങ്ങളെ ആക്രമിക്കാൻ വരുന്നവരിൽ നിന്നും രക്ഷ നേടാനുള്ള ഉപാധി കൂടിയാണ് കളരി. ഒരു തരത്തിൽ സ്വയരക്ഷ.
കളരി പയറ്റ് പഠിക്കുന്നതിന് പ്രായമുണ്ടോ എന്നത് എല്ലാ വർക്കുമുള്ള സംശയമാണ്. പൊതുവെ എല്ലാ കളരികളിലും 25 വയസ് ശേഷം ചിലർ കളരികളിൽ പ്രവേശനം നൽകാറില്ല. എന്നാൽ, മഹേഷിന്റെ കളരിയിൽ 60 വയസുള്ളവർ വരെ പ്രാക്ടീസ് ചെയ്യുന്നു. ഇതിനായി അഗസ്ത്യ നല്ലുടൽ എന്ന പേരിൽ ഹെൽത്ത് പ്രോഗ്രാം തുടങ്ങിയിട്ടുണ്ട്. 35-60 വസസുള്ളവർ വരെ ഇവിടെ വരുന്നുണ്ട്. എന്നാൽ, അവർക്ക് ഫ്ലെക്സിബിളിറ്രിയുണ്ടാക്കാൻ പ്രയാസമാണ്. അതിനാൽ വളരെ ലെെറ്രായിട്ടുള്ള എക്സെെസാണ് അവർക്ക് നൽകുന്നത്.
സ്ത്രീകൾക്ക് മാനസികമായി ഫിറ്റ് ഉണ്ടാക്കുന്ന രീതിയിലുള്ള മാറ്റം കളരി അഭ്യാസത്തിലൂടെ സാധിക്കും. സ്ത്രീകളും കുട്ടികളും മുതിർന്നവരുടേയുമൊക്കെ സ്വയ രക്ഷകൂടിയാണിത്. താരതമ്യേനെ ശക്തികൂടിയ ഒരാൾ ആക്രമിക്കാൻ വരുകയാണെങ്കിൽ സ്ത്രീകൾക്കൊക്കെ രക്ഷപ്പെടാൻ പറ്റുമോ എന്ന സംശയം ഉണ്ട്. എന്നാൽ, കളരിപയറ്റിലൂടെ സ്വയരക്ഷ സാധിക്കും. സ്ത്രീകൾ ധരിക്കുന്ന ഷാൾ ഉപയോഗിച്ച് സ്വയം പ്രതിരോധിക്കാൻ സാധിക്കും. ഷാൾ ഉപയോഗിച്ച് അക്രമിക്കാന വരുന്നവരെ പൂട്ടികെട്ടുന്ന രീതിയാണിത്. മൂവ്മെന്റ്സ്, പ്രയോഗങ്ങൾ ഇതെല്ലാം കൃത്യമായ രീതിയിൽ സമന്വയിപ്പിച്ച് പ്രാക്ടീസ് ചെയ്യുകയാണെങ്കിൽ എത്ര വലിയ ശത്രുവിനെയും കീഴ്പ്പെടുത്താൻ പറ്റുമെന്ന് അദ്ദേഹം പറയുന്നു.
ഏത് കരുത്തനായിട്ടുള്ള ഒരാൾക്കും സാധാരണക്കാർക്കും സാധിക്കും. ഹെൽത്ത് അവിടെ വിഷയമല്ല. ടെക്നിക്കുകളാണ് അതിനകത്തെ രാജാവ്. രണ്ട് വിരളുകൊണ്ട് ഒരാളെ കീഴ്പ്പെടുത്താൻ പറ്റും എന്നതാണ് കളരിപ്പയറ്റിന്റെ മറ്റെരു പ്രത്യേകത. ചൂണ്ടുവിരലും തള്ള വിരലും മാത്രം മതി ഈ വിദ്യക്ക്. എത്ര ശരീരഭാരമുള്ള ആളാണെങ്കിലും ശത്രും നമ്മളേക്കാൾ നീളം കൂടുതലാണെങ്കിലും രണ്ട് വിരൽ മതി. വിരലുകൾ തന്നെയാണ് ഇവിടെ ആയുധം. കൂടാതെ മർമ്മക്കോൽ എന്ന ആയുധം കൂടിയുണ്ട്. ഇതുപയോഗിച്ച് ഒരാളുടെ ജീവൻ പോലും ഇല്ലാതാക്കാൻ സാധിക്കും.