ടോക്യോ: ജപ്പാനിൽ ഒരു ഞണ്ടിനെ റെക്കോർഡ് വിലയ്ക്ക് ലേലത്തിൽ വിറ്റ വാർത്തയാണ് ഇപ്പോൾ മാദ്ധ്യമങ്ങളിൽ നിറയുന്നത്. സ്നോ ക്രാബ് എന്ന് പേരുള്ള ഈ ഞണ്ടിന്റെ വില കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും. 46,000 ഡോളറാണ്(5 മില്ല്യൺ യെൻ) ജപ്പാനിലെ ഈ ഞണ്ടുഭീമന്റെ വില. അതായത് ഏകദേശം 33 ലക്ഷം രൂപ! എന്നാൽ വിലയിലല്ല അത്ഭുതം.ശൈത്യകാലസീഫുഡ്വിഭാഗത്തിൽ പെടുന്ന ഞണ്ടിനെവിളിക്കുന്ന ഈ 'ഞണ്ടുലേലം' വർഷംതോറും ജപ്പാനിലെ ടോട്ടോറിയിൽ നടക്കാറുണ്ട്. എന്നാൽ ഇതാദ്യമായാണ് ഇത്രയും തുകയ്ക്ക് ഞണ്ട് വിറ്റുപോകുന്നത്. ഞണ്ടിനെ മാത്രമല്ല, ട്യൂണ, മത്തനുകൾ എന്നിവയും ഈ ലേലത്തിൽ വൻതുകയ്ക്ക് വിറ്റുപോകാറുണ്ട്.
ഇത്രയും വലിയ തുകയ്ക്ക് ഇതാദ്യമായാണ് ഈ ഭീമൻ ഞണ്ടിനെ വിറ്റുപോകുന്നതെന്ന് പ്രദേശത്തെ സർക്കാർ ഉദ്യോഗസ്ഥനായി ജോലി നോക്കുന്ന ഷോട്ടാ ഇനമോണോയും പറയുന്നു. കഴിഞ്ഞ വർഷത്തെ വിലയായ 2 മില്ല്യൺ യെന്നിനെ ഇത്തവണത്തെ വില കടത്തി വെട്ടിയതായാണ് ഇനമോണോ പറയുന്നത്. കഴിഞ്ഞ തവണ ഗിന്നസ് ലോക റെക്കോർഡ് ഞണ്ടിനെ തേടി എത്തിയിരുന്നു. 1.2 കിലോഗ്രാം ഭാരവും 14.6 സെന്റിമീറ്റർ നീളവുമുണ്ട് ഈ ഭീമൻ ഞണ്ടിന്. ഒരു പ്രാദേശിക കച്ചവടക്കാരനാണ് ഞണ്ടിനെ വാങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ ജപ്പാനിലെ ഗിൻസാ ജില്ലയിലെ ഒരു മുന്തിയ റെസ്റ്റോറന്റിൽ വച്ച് കറിയാക്കി മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം.മുൻപ് ഇവിടെ ചൂര വിഭാഗത്തിൽ വിഭാഗത്തിൽ പെട്ട ഒരു മീൻ 23 ലക്ഷം രൂപയ്ക്കും ഒരു മത്തൻ 20.7 ലക്ഷം രൂപയ്ക്കും വിറ്റുപോയിരുന്നു.