maharashtra-politics

മുംബയ്: കർണാടകയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും റിസോർട്ട് രാഷ്ട്രീയം. സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടയിൽ ബി.ജെ.പി പാർട്ടി പിളർത്തുന്നത് തടയാൻ ശിവസേന എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റുന്നു. ബാന്ദ്രയിലെ റസോർട്ടിലേക്കാണ് മാറ്റുന്നത്.

ശിവസേനയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം.എൽ.എമാരെയും റിസോർട്ടിലേക്ക് മാറ്റും. ഉദ്ധവ് താക്കറേയുടെ വീട്ടിൽ നടന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷമാണ് തീരുമാനം. രണ്ടു ദിവസം റിസോർട്ടിൽ താമസിക്കാൻ തക്കറേ എം.എൽ.എമാർക്ക് നിർദേശം നൽകി.

ശിവസേന എം.എൽ.എമാർ ബി.ജെ.പി നേതാവ് ദേവന്ദ്ര ഫഡ്നാവിസുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഉദ്ധവ് താക്കറേയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ 56 എം.എൽ.എമാരും പങ്കെടുത്തിരുന്നു. എല്ലാവരും അദ്ദേഹത്തിന്റെ നിർദേശം അംഗീകരിച്ചു.