ഇടുക്കി: ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിന്റെ സമീപത്ത് നിന്ന് കണ്ടെടുത്തു. യുവാവിനെ കൊന്നു കുഴിച്ചു മൂടിയതാണെന്നാണ് പൊലീസ് പറയുന്നത്. ഇടുക്കി ശാന്തൻപാറ മുല്ലൂർ വീട്ടിൽ റിജോഷ് (37)ആണ് കൊല്ലപ്പെട്ടത്. പുത്തടി മഷ്റൂം ഹട്ട് റിസോർട്ടിന്റെ സമീപത്താണു മൃതദേഹം കുഴിച്ചിട്ടിരുന്നത്. റിജോഷിന്റെ ഭാര്യ ലിജി, റിസോർട്ട് മാനേജർ വസിം എന്നിവരെ കാണാനില്ല. പൊലീസ് സ്ഥലത്തെത്തി മണ്ണു നീക്കി മൃതദേഹം പുറത്തെടുത്തു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.