vipin

തൃശൂർ: ഐ.പി.എസ് യൂണിഫോം, കൈയിൽ റിവോൾവർ, കാറിൽ നെയിംബോർഡ്, ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് സ്വാധീനിക്കൽ... മൂന്നുവർഷത്തോളം കേരളത്തിൽ ഇങ്ങനെയൊരു 'ഐ.പി.എസുകാരൻ' പൊലീസിന്റെ കൺവെട്ടത്ത് വിലസിയിരുന്നുവെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് ഉന്നത ഉദ്യോഗസ്ഥർ..ഐ.പി.എസ് ഓഫീസറുടെ വേഷത്തിലുള്ള ഫോട്ടോ ഉപയോഗിച്ച് ഇയാൾ കല്യാണാലോചനകൾക്കും ശ്രമം നടത്തി.

വിപിന്റെ ജീവിതം

 പാതിവഴിയിൽ കോഴിക്കോട് എൻ.ഐ.ടിയിൽ ബി.ടെക് പഠനം.

കുറച്ചുകാലം ഹോട്ടൽ മാനേജ്‌മെന്റ് പഠനം. ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം.

 അച്ഛൻ നേരത്തെ മരിച്ചു. അമ്മ ശ്യാമള വേണുഗോപാൽ ലോക്കൽ ഫണ്ട് ഓഡിറ്റിലെ മുൻ പ്യൂൺ .

 മേലധികാരിയുടെ ഒപ്പും സീലും വ്യാജമായി ഉപയോഗിച്ച് അമ്മയുടെ ശമ്പളസർട്ടിഫിക്കറ്റ്

തട്ടിപ്പോടെ തുടക്കം.

 ശ്യാമളയും മകനും തട്ടിപ്പുകൾ തുടർന്നത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതോടെ.

 കാറുകൾ വിറ്റു കിട്ടുന്ന പണം ബാങ്കിലിട്ട് ആർഭാട ജീവിതം.

മുടങ്ങിയത്

എ.എസ്.പി കല്യാണം

ഫെബ്രുവരി 16ന് അടൂരിലുള്ള സമ്പന്ന കുടുംബത്തിലെ യുവതിയുമായി വിവാഹം രജിസ്റ്റർ ചെയ്യാനായി ഗുരുവായൂർ കോട്ടപ്പടി സബ് രജിസ്ട്രാർ ഓഫീസിൽ വരന്റെയും വധുവിന്റെയും ഫോട്ടോ പതിച്ച് വിവാഹ അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ കാണിച്ച ജോലി 'എ.എസ്.പി' എന്നായിരുന്നു.