ഒരുപിടി നല്ല ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് ഭാവന. മലയാള സിനിമയിൽ നിന്ന് കുറച്ച് കാലമായി മാറിനിൽക്കുകയാണെങ്കിലും ഇന്നും മലയാളികൾക്ക് ഭാവന പ്രിയപ്പെട്ടവൾ തന്നെയാണ്. കന്നട നടനും നിർമാതാവുമായ നവീനെ വിവാഹം കഴിച്ചതോടെ ബംഗളൂരുവിലേക്ക് ചേക്കേറിയ താരത്തിന്റെ പുതിയ വിശേഷങ്ങളറിയാൻ ആരാധകർ ശ്രമിക്കാറുണ്ട്.
ഒരു ചാനലിലെ റിയാലിറ്റി ഷോയിൽ അതിഥിയായെത്തിയപ്പോൾ ഭാവന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പരിപാടിയുടെ പ്രൊമോ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പുണ്യ എന്ന മത്സരാർത്ഥിയെ കാണാനാണ് താൻ വന്നതെന്നും, ഇതേക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ലെന്നും ഭാവന പറയുന്നു.
പുണ്യയുടെ കരച്ചിൽ കേട്ട് ഭാവനയും കാണികളും കരയുന്നയും വീഡിയോയിൽ കാണാം. കരഞ്ഞുകൊണ്ടിരിക്കുന്ന പുണ്യയുടെ അടുത്തേക്ക് വരുന്ന ഭാവന അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. 'നമ്മൾ ജീവിച്ച് കാണിക്കുകയല്ലാതെ മറ്റൊന്നും...' എന്ന് പറഞ്ഞ് വികാരാധീനയാകുകയാണ് നടി.