hp

ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ പേഴ്‌സണൽ കമ്പ്യൂട്ടർ നിർമ്മാതാക്കളായ എച്ച്.പിയെ (ഹ്യൂലറ്ര് - പക്കാർഡ്) വാങ്ങാൻ ഡിജിറ്റൽ പ്രിന്റിംഗ് രംഗത്തെ മുൻനിര കമ്പനിയായ സെറോക്‌സ് തയ്യാറെടുക്കുന്നു. സെറോക്‌സ് ഹോൾഡിംഗ്സ് കോർപ്പറേഷനിൽ നിന്ന് 3,300 കോടി ഡോളറിന്റെ (ഏകദേശം 2.33 ലക്ഷം കോടി രൂപ) ഓഫർ ലഭിച്ചിട്ടുണ്ടെന്ന് എച്ച്.പി വ്യക്തമാക്കിയിട്ടുണ്ട്.

ഓഹരിയൊന്നിന് 22-23 ഡോളർ നിരക്കിൽ (ഏകദേശം 1,560 രൂപ) എച്ച്.പി ഓഹരികൾ സെറോക്‌സ് വാങ്ങുമെന്നാണ് സൂചന. എന്നാൽ, ഓഹരി വില്‌പന നീക്കം സ്ഥിരീകരിക്കാൻ സെറോക്‌സ് തയ്യാറായിട്ടില്ല. സെറോക്‌സിനേക്കാൾ മൂന്നിരട്ടി മൂല്യമുള്ള കമ്പനിയാണ് എച്ച്.പി. ധനകാര്യ സ്ഥാപനമായ സിറ്രി ഗ്രൂപ്പിൽ നിന്നുള്ള വായ്‌പ ഉപയോഗിച്ചാകും എച്ച്.പിയെ സെറോക്‌സ് വാങ്ങുക.