mg-university
MG university

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എ./എം.എച്ച്.എം./എം.എ.ജെ.എം.സി./എം.എസ്.ഡബ്ല്യു./ എം.ടി.ടി.എം. (2019 അഡ്മിഷൻ റഗുലർ), എം.എസ്‌സി. സി.എസ്.എസ്., എം.കോം. സി.എസ്.എസ്. (2019 അഡ്മിഷൻ റഗുലർ അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷകൾ 12 മുതൽ ആരംഭിക്കും.

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ സൈബർ ഫോറൻസിക് (2019 അഡ്മിഷൻ റഗുലർ മാത്രം) യു.ജി. പരീക്ഷകൾ 13 മുതൽ ആരംഭിക്കും.

ഡോ. കെ.എൻ. രാജ് സെന്റർ സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർ സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിലെ ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് പരീക്ഷകൾ 18 ന് ആരംഭിക്കും. പിഴയില്ലാതെ 11 വരെയും 50 രൂപ പിഴയോടെ 13 വരെയും 500 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.

ഡോ. കെ.എൻ. രാജ് സെന്റർ സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർ സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിലെ മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് പരീക്ഷകൾ 27 ന് ആരംഭിക്കും. പിഴയില്ലാതെ 11 വരെയും 50 രൂപ പിഴയോടെ 13 വരെയും 500 രൂപ സൂപ്പർഫൈനോടെ 15 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.വോക് ഫാഷൻ ടെക്‌നോളജി (2017 അഡ്മിഷൻ റഗുലർ, 20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 12 ന് ആരംഭിക്കും.

വൈവാവോസി

മൂന്നും നാലും സെമസ്റ്റർ/രണ്ടാം വർഷ എം.കോം. (2017 അഡ്മിഷൻ റഗുലർപ്രൈവറ്റ്) ജൂലായ് 2019 പരീക്ഷയുടെ വൈവാവോസി 11 മുതൽ 15 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഒന്നും രണ്ടും സെമസ്റ്റർ /ഒന്നാം വർഷ എം.കോം. (പ്രൈവറ്റ്) സപ്ലിമെന്ററി പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികൾ അന്നേദിവസം ഉച്ചയ്ക്ക് ശേഷമോ (വൈകിട്ട് 4.30 വരെ) അതത് കേന്ദ്രങ്ങളിൽ വൈവ നടക്കുന്ന മറ്റു ദിവസങ്ങളിലോ ഹാജരാകണം.

പരീക്ഷാഫലം

സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിൽ നടന്ന മൂന്നും നാലും സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, മലയാളം (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.എഡ്. റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.