മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ മുഖ്യമന്ത്രിപദം വേണ്ടെന്നുവച്ചുകൊണ്ടുള്ള ഒരുഒത്തുതീർപ്പിനും ശിവസേന തയ്യാറല്ലെന്ന് ഉദ്ധവ് താക്കറെ. ഉപാധികൾ അംഗീകരിക്കാതെ സർക്കാരുണ്ടാക്കാനുള്ള ബി.ജെ.പി നീക്കത്തെ ത
ടയാൻ എം.എൽ.എമാപൃരെ ശിവസേന റിസോർട്ടിവേക്ക് മാറ്റിയിട്ടുണ്ട്, ഇതിനിടെ നിയമസഭയുടെ കാലാവധി മറ്റന്നാൾ അവസാനിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര ഗവർണർ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി.
എം.എൽ.എമാരെ സ്വാധീനിക്കാനുള്ള ബി.ജെ.പി നീക്കം തടയാൻ ശിവസേന എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റി. ബി.ജെ.പിയുടെ നീക്കത്തിൽ വീഴരുതെന്ന് നിയമസഭാ കക്ഷിയോഗത്തിൽ എം.എൽ.എമാർക്ക് ഉദ്ധവ് താക്കറെ കർശന മുന്നറിയിപ്പ് നൽകി.
ഇതിനിടെ ബി.ജെ.പി പ്രതിനിധി സംഘം ഗവർണറെ കണ്ട് ചർച്ചനടത്തി. പിന്തുണയ്ക്കുന്ന എം.എൽ.എമാരുടെ കത്തുമായാണ് സംഘം എത്തിയതെങ്കിലും ശിവസേന നിലപാട് കർക്കശമാക്കിയതോടെ കത്ത് നല്‍കിയില്ല. അതേസമയം ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു