മുംബയ് : പൂനെയിലെ ആഡംബര കഫെയിലെ സ്ത്രീകളുടെ ടോയ്ലെറ്റിൽ നിന്ന് ഒളികാമറ പിടിച്ചെടുത്തു. പൂനെയിലെ ഹിഞ്ചെവാഡിയ്ക്ക് സമീപമുള്ള കഫെ ബിഹൈവിൽ നിന്നാണ് യുവതി കാമറ പിടിച്ചെടുത്തത്.തുടർന്ന് യുവതി കാമറയുടെ ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
മാനേജ്മെന്റിനെ ഇക്കാര്യം അറിയിച്ചപ്പോൾ പുറത്ത് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. പത്തുമിനിട്ട് കഴിഞ്ഞപ്പോൾ കാമറ അപ്രത്യക്ഷമായതായി ചിത്രം പോസ്റ്റ് ചെയ്ത റിച്ച ഛദ്ദ കുറിച്ചു.
Have deleted my previous tweet, as someone pointed out a mistake. Behive, Hinjewadi was filming women in the ladies toilet. This is the limit of perversion. They have to be brought to book. RT widely. @PuneCityPolice pic.twitter.com/sPW7lWLSYS
— TheRichaChadha (@RichaChadha) November 6, 2019
കഫെ അധികൃതരോട് പരാതിപ്പെട്ടിട്ട് പ്രയോജനമുണ്ടായില്ല. പ്രതിയെ കണ്ടെത്തുന്നതിലല്ല, സംഭവത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിലാണ് ജീവനക്കാർക്ക് താത്പര്യം. നിരന്തരമായി ഇതിനെക്കുറിച്ച് ചോദിച്ചതോടെ അവര്‍ ഞങ്ങളെ കൈക്കൂലി നല്‍കി ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നും റിച്ച പറയുന്നു.
സൊമാറ്റോയിൽ കഫെക്കെതിരെ അവർ റിവ്യൂ നല്‍കിയിരുന്നു. എന്നാൽ തന്റെ പോസ്റ്റുകൾ സൊമാറ്റോയിൽ നിന്ന് ഡിലീറ്റ് ചെയ്തെന്ന് സ്ക്രീൻ ഷോട്ടുകൾ സഹിതം റിച്ച ട്വിറ്ററിൽ കുറിച്ചു. അതേസമയം സംഭവത്തിൽ ഇടപെട്ടതായും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പുനെ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
സംഭവത്തില്‍ ഹോട്ടല്‍ അധികൃതരെയും സൊമാറ്റോയെയും വിമര്‍ശിച്ച് ട്വിറ്ററില്‍ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. റിച്ചയെ പിന്തുണച്ചെത്തിയവര്‍ കഫെയ്ക്കെതിരെ ശക്തമായാണ് പ്രതികരിക്കുന്നത്.