കൊച്ചി: ഭീമ ജുവൽസ് 95-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഭീമ സൂപ്പർ സർപ്രൈസിന്റെ ബമ്പർ നറുക്കെടുപ്പ് എറണാകുളം, കോട്ടയം, തൊടുപുഴ, തിരുവല്ല, പുനലൂർ, പെരിന്തൽമണ്ണ, മൈസൂർ ഷോറൂമുകളിൽ നടന്നു. ഒരുലക്ഷത്തിലേറെ ഗിഫ്‌റ്ര് കൂപ്പണുകളും ആയിരത്തിലധികം സ്വർണനാണയങ്ങളുമാണ് സർപ്രൈസിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനിച്ചത്.
റെനോ കാറുകളും ഹോണ്ട ഡിയോ സ്‌കൂട്ടറുകളുമാണ് ബമ്പർ സമ്മാനമായി നൽകുന്നത്. 95 വർഷത്തെ ആനിവേഴ്‌സറി സൂപ്പർ സർപ്രൈസ് ഉപഭോക്താക്കൾ വൻ വിജയമാക്കിയെന്ന് ഭീമ ജുവൽസ് മാനേജിംഗ് ഡയറക്‌ടർ അഭിഷേക് ഭട്ട് പറഞ്ഞു. ഭീമയെ പിന്തുണയ്ക്കുന്ന ഉപഭോക്താക്കൾക്ക് ഏറ്റവുമധികം സമ്മാനങ്ങൾ നൽകുകയാണ് 95 വർഷ ആനിവേഴ്‌സറി ആഘോഷങ്ങളുടെ ലക്ഷ്യമെന്ന് ഭീമ ചെയർമാൻ ബി. ബിന്ദുമാധവ് പറഞ്ഞു.