മുംബയ്: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് വായ്‌പാ പലിശയുടെ അടിസ്ഥാന നിരക്കായ മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്ര് (എം.സി.എൽ.എൽ) 0.10 ശതമാനം വരെ കുറച്ചു. ആറുമാസം മുതൽ മൂന്നുവർഷം വരെ കാലാവധിയുള്ള വായ്‌പകളുടെ എം.സി.എൽ.ആർ ആണ് കുറച്ചത്.
ആറുമാസ കാലാവധിയുള്ള വായ്‌പയുടെ എം.സി.എൽ.ആർ 8.15 ശതമാനത്തിൽ നിന്ന് 8.10 ശതമാനമായും ഒരുവർഷ കാലാവധിയുള്ള വായ്‌പയുടെ എം.സി.എൽ.ആർ 8.35 ശതമാനത്തിൽ നിന്ന് 8.30 ശതമാനമായും രണ്ടുവർഷ കാലാവധിയുള്ള വായ്‌പയുടെ എം.സി.എൽ.ആർ 8.45 ശതമാനത്തിൽ നിന്ന് 8.40 ശതമാനമായുമാണ് പരിഷ്‌കരിച്ചത്.
8.60 ശതമാനത്തിൽ നിന്ന് 8.50 ശതമാനമായാണ് മൂന്നുവർഷ കാലാവധിയുള്ള വായ്‌പയുടെ എം.സി.എൽ.ആർ കുറച്ചത്. പഴയ വായ്‌പകളുടെ അടിസ്ഥാന നിരക്കായ ബേസ്‌റേറ്റ് 9.30 ശതമാനത്തിൽ നിന്ന് 9.20 ശതമാനമായും കുറച്ചു.