നാട്ടകം: എം.സി റോഡിൽ കോട്ടയം മുളങ്കുഴയ്ക്ക് സമീപം ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കൂത്തക്കര അനുഗ്രഹയിൽ കെ.പി. അയ്യപ്പൻ നായർ (അമ്മണ്ണൻ- 88) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴിന് പ്രഭാതസവാരിക്കിറങ്ങിയ അയ്യപ്പൻ നായരെ ചിങ്ങവനം ഭാഗത്തുനിന്നും അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടുകാർ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതൻ മുളങ്കുഴ എൻ.എസ്.എസ്. കരയോഗം വൈസ് പ്രസിഡന്റും മുൻ സെക്രട്ടറിയുമാണ്. നാട്ടകം സർവീസ് സഹകരണ ബാങ്കിന്റെ ആദ്യകാല സെക്രട്ടറി, പൊൻകുന്നത്തുകാവ് ദേവസ്വം ശ്രീകാര്യം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വസന്തകുമാരി, കൊല്ലം വലിയമുക്കടയിൽ കുടുംബാംഗമാണ്. മകൻ: ഹരികൃഷ്ണൻ (അനു). മരുമകൾ: ചിത്ര (കേരളകൗമുദി, കോട്ടയം). സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.