ഇന്തോനേഷ്യയിൻ അവധിക്കാലം ആഘോഷിക്കാനെത്തിയ തെന്നിന്ത്യൻ താരം അമലാപോൾ യാത്രയുടെ ഓരോ നിമിഷവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിന്നു, ഇതിൽ ഏറ്റവും പുതുതായി പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബാത്ത്ടബ്ബിൽ ടോപ് ലസ്സായി ഇരിക്കുന്നതാണ് ചിത്രങ്ങൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം മനോഹരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പൂക്കൾ നിറഞ്ഞ ബാത്ത്ടബ്ബില്‍ ഹീലിംഗ് ബാത്ത് എടുക്കുകയാണ് താരം.അരുവിയുടെ കരയിലുള്ള തുറന്ന ബാത്ത്ടബ്ബിലിരുന്ന് കാഴ്ചകൾ കാണുന്ന അമലയെയാണ് ചിത്രത്തിൽ കാണാവുന്നത്. നഗ്നമായ പുറംഭാഗത്ത് ടാറ്റൂ ചെയ്തിരിക്കുന്നത് വ്യക്തമായി കാണാം. 'ഉള്ളിലെ തിളക്കം വീണ്ടെടുക്കാൻ ചിലപ്പോൾസ്വയം ഓമനിക്കേണ്ടി വരും' എന്നാണ് അമല ഈ ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ വിമർശിച്ചും അഭിനന്ദിച്ചും രംഗത്തെത്തിയത്. ആടൈ സിനിമയിൽ തുണികുറച്ച് അഭിനയിച്ച് അവസാനം വസ്ത്രം തന്നെ ഉപേക്ഷിച്ചോ എന്നായിരുന്നു കൂടുതൽ കമന്റുകളും.
ഇന്തോനേഷ്യന്‍ യാത്രയുടെ നിരവധി ചിത്രങ്ങളാണ് താരം പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ കടൽതീരത്ത് ഊഞ്ഞാലാടി നിൽക്കുന്ന ചിത്രം വൈറലായിരുന്നു. പിറന്നാൾ വസ്ത്രത്തിലുള്ള അതിമനോഹരങ്ങളായ ചിത്രവും താരം പങ്കുവെച്ചിരുന്നു.