ആദ്യ മത്സരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിൽ കേരളവും തമിഴ്‌നാടും തമ്മിൽ
തിരുവനന്തപുരം: സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിലെ ഗ്രൂപ്പ് ബി മത്സരങ്ങൾ ഇന്ന് ആരംഭിക്കും. രാവിലെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിൽനടക്കുന്ന ആദ്യ മത്സരത്തിൽ കേരളം തമിഴ്‌നാടിനെ നേരിടും. ബി ഗ്രൂപ്പിലെ ത്രിപുര-വിദർഭ മത്സരം രാവിലെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.ഉച്ചക്ക് ശേഷം നടക്കുന്ന മത്സരത്തിൽ മണിപ്പൂർ രാജസ്ഥാനെ നേരിടും. ഗ്രൂപ്പ് ബിയിൽ ത്രിപുര, മണിപ്പൂർ, വിദർഭ, രാജസ്ഥാൻ, ഉത്തർ പ്രദേശ്, എന്നീ ടീമുകൾക്കൊപ്പമാണ് കേരളം.അഞ്ച് ഗ്രൂപ്പുകളിലായി 35 ടീമുകളാണ് സെയ്ദ് മുഷ്താഖ് അലി ടൂർണമെന്റിലുള്ളത്. സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിലും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലുമായാണ് ബി ഗ്രൂപ്പ് മത്സരങ്ങൾ. എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യമാണ്.ഈ മാസം 17നാണ് തിരുവനന്തപുരത്തെ അവസാനത്തെ മത്സരം.