my-home-

ഹൗസ് ബോട്ടുകൾ എന്നുകേൾക്കുമ്പോൾ ആലപ്പുഴയിലെ കായൽപ്പരപ്പിലൂടെ വിനോദ സഞ്ചാരികളുമായി നീങ്ങുന്ന ഹൗസ് ബോട്ടുകളാണ് ഓർമ്മവരിക. എന്നാൽ ഉല്ലാസ നൗകയെന്നതിനപ്പുറം വിദേശ രാജ്യങ്ങളിൽ സ്വന്തം വീടായും ഹൗസ് ബോട്ടുകൾ മാറാറുണ്ട്. യൂറോപ്പി?​ നിന്നുള്ള ലാനും കുടുബവും താമസിക്കുന്നത് ഇത്തരത്തിൽ രൂപമാറ്റം വരുത്തിയ ഹൗസ് ബോട്ടിലാണ്.. പണ്ട് ജപ്പാനിലും യൂറോപ്പിലുമൊക്കെ ഇങ്ങനെ ഒഴുകി നടക്കുന്ന വേശ്യാലയങ്ങൾ സജീവമായിരുന്നു. അത്തരമൊരു ബോട്ടിനെയാണ് അവർ രൂപാന്തരം വരുത്തി ഫാമിലി ഹൗസാക്കി മാറ്റിയത്.


ലിവിംഗ് റൂം, മാസ്റ്റർ ബെഡ്റൂം, കുട്ടികൾക്കായി മൂന്നു ബങ്ക് ബെഡ് സ്‌പേസ് എന്നിവ ഉള്ളിലുണ്ട്. വുഡൻ പ്ലാങ്ക് കൊണ്ടാണ് ബോട്ടിന്റെ നിലം ഒരുക്കിയത്. എല്ലാ സൗകര്യങ്ങളുമുള്ള മോഡുലാർ കിച്ചൻ ഇവിടെ ഒരുക്കി. കിടപ്പുമുറികളിൽ ഫുൾ ലെംഗ്ത് വാഡ്രോബുകളുമുണ്ട്.

my-home-

കിടപ്പുമുറിയിലെ ഗ്ലാസ് ജനാലകൾ പുറത്തെ കായൽക്കാഴ്ചകൾ കണ്ടാസ്വദിക്കാൻ സഹായിക്കുന്നു. സോളാർ പവര്‍ ഉപയോഗിച്ചാണ് ബോട്ട് ഹൗസിന്റെ പ്രവർത്തനം. ലാനും ഭാര്യ ക്രിസ്റ്റീനും രണ്ടുമക്കളുമടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നത്.