ഹോട്ടൽമുറികളിലും ബാത്ത്റൂമുകളിലും ഒളിഞ്ഞുനോട്ടം പതിവാക്കിയ യുവാവിനെ പൊലീസ് പിടികൂടി. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുടെ മുറികളിൽ ഒളിഞ്ഞുനോക്കിയ യുവാവാണ് സിസി ടിവിയിൽ കുടുങ്ങിയത്. സൗത്ത് വെസ്റ്റ് ചൈനയിലെ ജിയാൻ ജിൻ പ്രവിശ്യയിലാണ് സംഭവം.
കഴിഞ്ഞ ദിവസം ഹോട്ടലിൽ മുറിയെടുത്ത ദമ്പതികളുടെ മുറിയിലേക്കാണ് ഒളിഞ്ഞുനോട്ടക്കാരന്റെ കണ്ണെത്തിയത്.
ഹോട്ടലിന്റെ വാതിലിനടിയിലൂടെ ഒളിഞ്ഞുനോക്കുന്നതിനൊപ്പം അയാൾ തന്റെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്താനും ശ്രമിച്ചു. ഇതിനിടെ വാതിലിന് പുറത്ത് ഒരു നിഴൽ നീങ്ങുന്നത് ദമ്പതികളുടെ ശ്രദ്ധയിൽപ്പേെടുകയായിരുന്നു.. തുടർന്ന് ഇവർ വിവരം പൊലീസിനെ അറിയിച്ചു. ഹോട്ടലിൽ എത്തിയ പൊലീസ് 28കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ യുവാവ് ഹോട്ടലിലെ ഇടനാഴിയിലൂടെ ഇഴഞ്ഞ് നീങ്ങി മുറിക്കകത്ത് ഒളിഞ്ഞുനോക്കുന്നത് പൊലീസ് കണ്ടെത്തുകയും ചെയ്തു. പിന്നാലെയാണ് അറസ്റ്റ്.
ഒളിഞ്ഞുനോട്ടത്തിനായി പല തവണ ഹോട്ടലിൽ എത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അശ്ലീല വീഡിയോകൾക്ക് അടിമയാണ് ഈ യുവാവെന്നും ഒളിഞ്ഞുനോട്ടം പതിവാണെന്നുമാണ് പൊലീസ് പറയുന്നത്. ഇയാളെ അഞ്ചുദിവസത്തേക്ക് ജയിൽ ശിക്ഷ വിധിച്ചു.