ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്കിൽ ലോക ചാമ്പ്യനായിരുന്നു ഡച്ചുകാരിയായ വെറോണ വാൻലേയർ ഇന്ന് പക്ഷേ പ്രശസ്ത പോൺ താരം എന്ന നിലയിലാണ്. ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളാണ് അവരെ പോൺ ഇൻഡസ്ട്രിയിൽ എത്തിച്ചത്. എന്നാൽ ഇന്ന് നീലച്ചിത്രമേഖലയിൽ നിന്നും വിടപറയാൻ ഒരുങ്ങുകയാമ് താരം.
2002ൽ ഹോളണ്ടിന്റെ സ്‌പോർട്സ് വുമൺ പട്ടം നേടിയ താരമായിരുന്നു വെറോണ. എട്ട് മെഡലുകളാണ് ആ വർഷം അവർ നേടിയെടുത്തത്. ജിംനാസ്റ്റിക് മേഖലയിൽ ജ്വലിച്ചുയർന്ന് നിൽക്കുന്ന സമയത്തായിരുന്നു ഡച്ച് താരത്തിന്റെ ജീവിതം മാറിമറിയുന്നത്. 2011ൽ ദമ്പതികളെ ബ്ലാക്‌മെയിൽ ചെയ്ത കേസിൽ 72 ദിവസം ജയിലിലായതോടെ താരത്തിന്റെ ജീവിതം കീഴ്‌മേൽ മറിഞ്ഞു. പുറത്തിറങ്ങിയ വെറോണയെ സ്വീകരിക്കാൻ കുടുംബം തയ്യാറായില്ല. അവർ തിരിച്ചറിയാതിരിക്കാൻ വേണ്ടി വീടിന്റെ രൂപരേഖ തന്നെ ബന്ധുക്കൾ മാറ്റിക്കളഞ്ഞു.
രണ്ടു വർഷത്തോളം വെറോണ സ്വന്തം കാറിൽ തന്നെ കിടന്നുറങ്ങി. കാമുകനായിരുന്നു ഈ സമയത്തെല്ലാം അവരെ പിന്തുണച്ച് കൂടെനിന്നത്. ജീവിതം കൈവിട്ടുപോകുന്ന അവസ്ഥയിൽ പണത്തിന് വേണ്ടി പോൺ മേഖലയിലേക്ക് തിരിയുകയായിരുന്നു വെറോണ.
നിലവിൽ ഒപ്പുവച്ച കരാറുകൾ അവസാനിക്കുമ്പോൾ പോൺ മേഖലയിൽ നിന്ന് പിൻമാറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വെറോണ ഇപ്പോൾ. ഇതൊരു ജോലിയായാണ് താൻ കണ്ടതെന്നും, തിരിഞ്ഞു നോക്കുമ്പോൾ ആനന്ദകരമായ എട്ടു വർഷങ്ങളാണ് കടന്നുപോയതെന്ന് തോന്നുന്നുവെന്നും 33കാരിയായ വെറോണ പറയുന്നു.