തിരുവനന്തപുരം : ഇൗമാസം 15 മുതൽ ചെന്നൈയിൽ നടക്കുന്ന അഞ്ചാമത് റോൾ ബാൾ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളിതാരം ശ്രീലക്ഷ്മി ഇടം നേടി. ഇന്ത്യൻ ടീമിലെ ഏക മലയാളിയായ ശ്രീലക്ഷ്മി ഇപ്പോൾ മധുരയിൽ പരിശീലന ക്യാമ്പിലാണ്.
സംസ്ഥാനത്തെ പ്രമുഖ റോളർ സ്കേറ്റിംഗ് കോച്ചായ എ. നാസറിന്റെ ശിക്ഷണത്തിൽ കിഡ്സ് ലാൻഡ് സ്കേറ്റിംഗ് അക്കാഡമിയിലാണ് ശ്രീലക്ഷ്മി പരിശീലിക്കുന്നത്. മിനി, സബ് ജൂനിയർ, ജൂനിയർ, സീനിയർ തലങ്ങളിലായി ഒൻപത് തവണ ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു. തിരുവനന്തപുരം നാഷണൽ കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്.
നാസറിന്റെ ശിഷ്യനായ അഖിൽ 2015, 2017 വർഷങ്ങളിൽ ഇന്ത്യയ്ക്കുവേണ്ടി റോൾ ബാൾ ലോകകപ്പിൽ കളിച്ചിരുന്നു.