കറികളുടെ രുചിയും മണവും കൂട്ടുന്നതിന് നമ്മൾ ഉപയോഗിക്കുന്ന ഇലയാണ് സർവസുഗന്ധി. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണിത്. കറികളിൽ ചേർക്കുന്നതിന് പുറമേ സർവസുഗന്ധിയുടെ ഇലയിട്ട് തിളപ്പിച്ചെടുത്ത വെള്ളം കുടിക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് പ്രതിവിധിയാണ്.
അസിഡിറ്റി, പുളിച്ചു തികട്ടൽ, ഗ്യാസ് ട്രബിൾ, മറ്റ് ദഹനപ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം സർവസുഗന്ധി മികച്ച ഔഷധമാണ്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് എന്നതാണ് മറ്റൊരു മെച്ചം.
ഇത് പലതരം രോഗങ്ങളെ തടയും. പുറമേ മെറ്റബോളിസവും വർദ്ധിപ്പിക്കും. മധുരപലഹാരങ്ങളിലും സർവസുഗന്ധിയുടെ ഇല ചേരുവയായി ചേർക്കാം. ഭക്ഷണ പദാർത്ഥങ്ങളിലെ ചെറുതോതിലുള്ള വിഷാംശങ്ങളെ നിർവീര്യമാക്കാനും സർവസുഗന്ധിക്ക് കഴിവുണ്ട്. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്ന സർവസുഗന്ധിയിട്ട വെള്ളം കവിൾ കൊള്ളുന്നത് മോണരോഗങ്ങൾക്ക് പ്രതിവിധിയാണ്.