malappuram

മലപ്പുറം: രണ്ടത്താണിയിൽ ദേശീയപാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന വസ്ത്രസ്ഥാപനം കത്തിനശിച്ചു. രണ്ടത്താണി സ്വദേശിയായ മൂർക്കത്ത് സലീമിന്റെ ഉടമസ്ഥതയിലുള്ള മലേഷ്യ ടെക്സ്റ്റൈൽസ് എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

വസ്ത്രാലയത്തിന്റെ പിൻഭാഗത്തായി ഭിത്തി തുരന്ന നിലയിലാണ്. കവർച്ചയ്ക്ക് ശേഷം തീയിട്ടതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുനിലകളിലായി പ്രവർത്തുന്ന സ്ഥാപനം പൂർണമായി കത്തി നശിച്ചു. നാട്ടുകാരും അഗ്നിശമനസേന യൂണിറ്റുകളും ചേർന്നാണ് തീയണച്ചത്.