ഭാരതീയ വിശ്വാസങ്ങളിൽ നിറഞ്ഞ സ്വർണ്ണ നാഗം, ദർശനം തന്നെ പുണ്യം എന്ന് ഉപനിഷത്തുകളും ഐതിഹ്യങ്ങളും വിശദീകരിക്കുന്ന സ്വർണ്ണ തിളക്കത്തിലുള്ള സർപ്പം, അത്ഭുത സിദ്ധികളുള്ള ജീവികളാണ് നാഗങ്ങൾ എന്നാണ് ഹൈന്ദവ സങ്കൽപം. പരശുരാമനാണ് കേരളത്തിൽ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. സർപ്പപൂജ ഐശ്വര്യദായകമാണെന്ന ഹൈന്ദവ വിശ്വാസത്തിന് ദശാബ്ധങ്ങളുടെ പഴക്കമുണ്ട്. രണ്ട് സ്വർണ്ണ നാഗങ്ങളെ വാവയ്ക്ക് കിട്ടിയിട്ടുണ്ടെങ്കിലും നാലു വർഷങ്ങൾക്ക് ശേഷമാണ് വാവയ്ക്ക് സ്വർണ്ണ നാഗത്തെ ഇപ്പോൾ കിട്ടിയത്. ദൂരയാത്ര കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിൽ മയങ്ങാൻ കിടന്ന നേരം വാവയ്ക്ക് ഒരു കാൾ, തിരുവനന്തപുരം കരിക്കകം ക്ഷേത്രത്തിനടുത്ത് നിന്നാണ് തിളക്കമുള്ള ഒരു പാമ്പ് വീടിന്റെ പറമ്പിലെ ഒരു മാളത്തിൽ ഇരിക്കുന്നു. ഉടൻ തന്നെ വാവ അങ്ങോട്ട് യാത്രയായി. തലേദിവസം വൈകുന്നേരവും ആ വീട്ടിലെ അമ്മ ഈ പാമ്പിനെ വീടിന്റെ മുറ്റത്ത് കണ്ടിരുന്നു. പാമ്പിനെ കണ്ടതും വാവയ്ക്ക് എന്തെന്നില്ലാത്ത സന്തോഷം. സ്വർണ്ണനാഗമാണ് കൺമുന്നിൽ, കാണുക സ്‌നേക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്....