കഴിഞ്ഞ ദിവസമായിരുന്നു കമലഹാസന്റെ അറുപത്തിയഞ്ചാം ജന്മദിനം. പിറന്നാളാഘോഷത്തിനിടെ താരം പറഞ്ഞ ഒരു കാര്യം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അത് മറ്റൊന്നുമല്ല തന്റെ അഭിപ്രായത്തിലെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് അഭിനേതാക്കളുടെ പേരുകളാണ് ഉലകനായകൻ വെളിപ്പെടുത്തിയിരിക്കുന്നത്.
മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലാണ് പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാൾ. ഹിന്ദിയിൽ നവാസുദ്ദീൻ സിദ്ധിഖിയും ശശാങ്ക് ആറോറെയുമാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് കമലഹാസൻ പറയുന്നു. ഈ മൂന്ന് പേരുമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരെന്നാണ് താരത്തിന്റെ അഭിപ്രായം.
അതേസമയം, തമിഴിൽ ആരുടെ അഭിനയമാണ് ഇഷ്ടമെന്നതിനെപ്പറ്റി വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. പിറന്നാൾ ദിനത്തിൽ സ്വാതന്ത്യ സമരസേനാനി കൂടിയായ പിതാവ് ശ്രീനിവാസന്റെ പ്രതിമ അദ്ദേഹം അനാച്ഛാദം ചെയ്യുകയും ചെയ്തു. കമലിന്റെ സ്വദേശമായ പരമകുടിയിൽ നടന്ന ആഘോഷത്തിൽ സഹോദരൻ ചാരുഹാസൻ, സുഹാസിനി, മക്കളായ ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിവർ പങ്കെടുത്തു.