ന്യൂഡൽഹി: ഇന്ന് 92ാം ജന്മദിനം ആഘോഷിക്കുന്ന മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ , വെങ്കയ്യ നായിഡു എന്നിവര്‍ക്കൊപ്പം അദ്വാനിയുടെ വീട്ടിലെത്തിയാണ് മോദി ആശംസയറിയിച്ചത്. ബി.ജെ.പിക്ക് കരുത്ത് പകരാനായി പതിറ്റാണ്ടുകളോളം അധ്വാനിച്ച വ്യക്തിയാണ് അദ്വാനി, ആ അധ്വാനം ബി.ജെ.പിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയാക്കി മാറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
#WATCH: PM Narendra Modi meets senior BJP leader LK Advani at the latter's residence on his 92nd birthday. Vice President Venkaiah Naidu, BJP President Amit Shah and BJP working President JP Nadda also present. #Delhi pic.twitter.com/zUvVVQJMvg
— ANI (@ANI) November 8, 2019
എൽ.കെ അദ്വാനിക്ക് ആശംസയറിച്ച് ഒരു ട്വീറ്റും മോദി ചെയ്തിട്ടുണ്ട്."പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ഏറ്റവും ആദരണീയനുമായ നേതാക്കളിൽ ഒരാളായ ശ്രീ ലാൽ കൃഷ്ണ അദ്വാനി ജി, നമ്മുടെ പൗരന്മാരെ ശാക്തീകരിക്കുന്നതിന് അദ്ദേഹം നൽകിയ സംഭാവന എപ്പോഴും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു. ദീർഘകാലം ആരോഗ്യവാനായിരിക്കാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു'- മോദി ട്വീറ്റ് ചെയ്തു.
Scholar, statesman and one of the most respected leaders, India will always cherish the exceptional contribution of Shri Lal Krishna Advani Ji towards empowering our citizens. On his birthday, I convey my greetings to respected Advani Ji and pray for his long and healthy life.
— Narendra Modi (@narendramodi) November 8, 2019
1927 നവംബർ എട്ടിന് ജനിച്ച അദ്വാനി, ബി.ജെ.പിയിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയക്കാരിൽ ഒരാളാണ്. ബിജെപിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായ അദ്ദേഹം പാർട്ടിയുടെ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായ വ്യക്തി കൂടിയാണ്