kaumudy-news-headlines

1. പൊന്‍മുടി ഡാം പരിസരത്തെ കെ.എസ്.ഇ.ബി കൈവശമുള്ള ഭൂമി രാജാക്കാട് ബാങ്കിന് പാട്ടത്തിന് നല്‍കിയത് നിയമ വിധേയം അല്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ ആണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. കൈമാറിയ ഭൂമി സര്‍ക്കാര്‍ പുറമ്പോക്കാണ് എന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. മന്ത്രി എം.എം മണിയുടെ മരുമകന്‍ പ്രസിഡന്റ് ആയ ബാങ്കിനാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. 21 ഏക്കര്‍ ഭൂമിയാണ് കെ.എസ്.ഇ.ബി രാജാക്കാട് സഹകരണ ബാങ്കിന് പാട്ടത്തിന് നല്‍കിയത്. പാട്ടത്തിന് നല്‍കിയിട്ടില്ല എന്നായിരുന്നു മന്ത്രി എം.എം മണി നിയമസഭയില്‍ മറുപടി നല്‍കിയത്.


2. പള്ളിതര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ്- യാക്കോബായ സംഘര്‍ഷം നിലനില്‍ക്കെ, യാക്കോബായ സഭാ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടു. സര്‍ക്കാര്‍ മനുഷ്യത്വ പരമായ നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യം. ശവസംസ്‌കാരം നടത്താനുള്ള അനുമതി നിഷേധിക്കരുത്. ഇത് കോടതി വിധിയോടുള്ള അവഹേളനമല്ല. തങ്ങള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ നടപ്പായില്ല. ഈ മാസം 12 ന് സെക്രട്ടേറിയറ്റിന് മനുഷ്യമതില്‍ തീര്‍ക്കും. 21ന് ചേരുന്ന സിനഡില്‍ മനുഷ്യാവകാശ ലംഘനം തുടര്‍ന്നാല്‍ ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നത് അടക്കമുള്ള കാര്യത്തില്‍ തീരുമാനം എടുക്കും എന്നും യാക്കോബായ സഭ. യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, നിരണം ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്ത തുടങ്ങിയ വൈദികരുടെ ഒരു സംഘം ആണ് മുഖ്യമന്ത്രിയെ കണ്ടത്
3. കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മഹാരാഷ്ടയിലെ സര്‍ക്കാര്‍ രൂപീകരിണം എങ്ങും എത്തിയിട്ടില്ല. ശിവസേനയ്ക്ക് പിന്നാലെ റിസോര്‍ട്ട് രാഷ്ട്രീയവുമായി കോണ്‍ഗ്രസും. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് എത്തിച്ചു. 44 എം.എല്‍.എമാരേയും മുംബയില്‍ എത്തിച്ചു. എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നതിനെ തുടര്‍ന്നാണ് നീക്കം. മുഖ്യമന്ത്രി സ്ഥാനത്തില്‍ ഉടക്കി നില്‍ക്കുന്ന ബി.ജെ.പിയും ശിവസേനയും എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അനുനയ ശ്രമത്തിനായി താക്കറെ കുടുംബവീട്ടില്‍ ആര്‍.എസ്.എസിന്റെ പ്രത്യേക ദൂതന്‍ ഇന്നലെ രാത്രി സന്ദര്‍ശനം നടത്തി
4. ഹിന്ദുത്വ ആശയം മുന്നോട്ട് വയ്ക്കുന്ന പാര്‍ട്ടികളുടെ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന മോഹന്‍ ഭഗ്വതിന്റെ താല്‍പര്യം ദൂതനായ സാംബാജി ഉദ്ധവിനെ അറിയിച്ചു. അധികാരം പങ്കുവയ്ക്കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ താന്‍ പറയുന്നത് കളവ് ആണ് എന്ന് പരസ്യമായി പറഞ്ഞ ദേവേന്ദ്ര ഫഡ്നാവിസ് മുറിവേല്‍പ്പിച്ചെന്ന് ഉദ്ദവ് താക്കറെ. 15 ദിവസം നടത്തിയ സമ്മര്‍ദ്ദം മുഖ്യമന്ത്രി പദം കിട്ടാതെ അവസാനിക്കില്ലെന്നും കൂടിക്കാഴ്ചയില്‍ സേന നിലപാടെടുത്തു. അതേസമയം ശിവസേന എം.എല്‍.എമാരുടെ യോഗം ഇന്നും ചേരും. എല്ലാ എം.എല്‍.എമാരോടും മുംബയിലെത്താന്‍ ബി.ജെ.പിയും ആവശ്യപ്പെട്ടിട്ടുണ്ട്
5. അയോധ്യ കേസില്‍ വിധി പ്രസ്ഥാവം ഉണ്ടാകും എന്ന് സൂചനകള്‍ക്കിടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. സാഹചര്യം പരിശോധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. യു.പി ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരെ ചീഫ് ജസ്റ്റിസ് വിളിച്ച് വരുത്തി. പന്ത്രണ്ട് മണിക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ യോഗം ചേരും. അതേസമയം, യു.പി.യില്‍ കൂടുതല്‍ സേനാ വിന്യാസം. സുരക്ഷ സേനയ്ക്ക് താമസം ഒരുക്കാന്‍ 300 സ്‌കൂളുകള്‍ ഏറ്റെടുത്തു. വിധി വരുന്ന സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങളും സാമുദായിക സംഘര്‍ഷങ്ങളും തടയാന്‍ കര്‍ശന നിരീക്ഷണം വേണം എന്ന് ആഭ്യന്തര മന്ത്രാലയം ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ ഉള്ള നിര്‍ദേശവും നല്‍കിയിത്.
6. അയോധ്യ വിധിക്ക് മുമ്പ് ആര്‍.എസ്.എസ് നേതാക്കള്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. അയോധ്യ വിധിക്ക് മുന്നോടിയായി സമ്പൂര്‍ണ്ണ മന്ത്രിസഭായോഗം വിളിച്ച് ചേര്‍ത്ത നരേന്ദ്രമോദി അയോധ്യ വിഷയത്തില്‍ അനാവശ്യ പ്രസ്ഥാവനകള്‍ നടത്തരുത് എന്ന് മന്ത്രിമാരോട് നിദേശിച്ചിരുന്നു. വിധി അനുകൂലം ആയാല്‍ ആഘോഷങ്ങള്‍ പാടില്ലെന്ന് വിശ്വഹിന്ദു പരിക്ഷത്തും തങ്ങളുടെ അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി വിധിയെ ബഹുമാനിക്കും എന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും പ്രസ്ഥാവനയിലൂടെ അറിയിച്ചിട്ടുണ്ട്.
7. ഡല്‍ഹി തിസ് ഹസാരി കോടതി പരിസരത്ത് പൊലീസും അഭിഭാഷകരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം. സ്‌പെഷല്‍ കമ്മിഷണര്‍ സഞ്ജയ് സിംഗ്, അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഹരേന്ദര്‍ കുമാര്‍ സിംഗ് എന്നിവരെ ആണ് സ്ഥലംമാറ്റിയത്. ഡല്‍ഹി ഹൈക്കോടതി നിര്‍ദേശപ്രകാരം ആണ് നടപടി. നോര്‍ത്ത് പൊലീസ് സ്‌പെഷ്യല്‍ കമ്മിഷണറായ സഞ്ജയ് സിംഗിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായും നോര്‍ത്ത് പൊലിസ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറായ ഹരേന്ദര്‍ സിംഗിനെ റെയില്‍വേയിലേക്കും ആണ് മാറ്റിയത്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കോടതി ഇവരെ സ്ഥലംമാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. ശനിയാഴ്ച തിസ് ഹസാരി കോടതി വളപ്പില്‍ അഭിഭാഷകരും ആയുള്ള ഏറ്റുമുട്ടലില്‍ ഇരുപതോളം പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
8. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റി വിനിയോഗിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിഴ ശിക്ഷ. 20 ലക്ഷം ഡോളര്‍ പിഴയാണ് ന്യൂയോര്‍ക്ക് കോടതി ചുമത്തിയത്. ഡൊണാള്‍ഡ് ട്രംപ്, മക്കളായ ഇവാന്‍ക ട്രംപ്, എറിക് ട്രംപ് എന്നിവര്‍ ഡയറക്ടറായ ട്രംപ് ഫൗണ്ടേഷനാണ് ഫണ്ട് വകമാറ്റിയതില്‍ ശിക്ഷ വിധിച്ചത്. 2018ല്‍ അടച്ചു പൂട്ടുന്നത് വരെ ഫൗണ്ടേഷന്‍ ട്രംപിന്റെ ചെക്ക് ബുക്ക് ആയാണ് പ്രവര്‍ത്തിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ട്രംപ് ഫൗണ്ടേഷന് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ന്യൂയോര്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. ഇവാന്‍ക, എറിക് ട്രംപ് എന്നിവര്‍ ഫൗണ്ടേഷനില്‍ പങ്കാളികളാണെങ്കിലും പിഴത്തുക ട്രംപ് തന്നെ അടക്കണം. ട്രംപിന് പങ്കാളിത്തമില്ലാത്ത എട്ട് ജീവകാരുണ്യ സ്ഥാപനങ്ങള്‍ പിഴത്തുക കൈമാറണമെന്നും വിധിയില്‍ പറയുന്നു.
9. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ഡെമോക്രാറ്റുകള്‍ കെട്ടിച്ചമച്ച കേസാണിതെന്ന് ട്രംപ് പ്രതികരിച്ചു. എന്നാല്‍, രാഷ്ട്രീയ എതിരാളിയും ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡനെതിരെ അന്വേഷണത്തിന് സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തില്‍ ഇംപീച്ച്‌മെന്റ് നേരിടുകയാണ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് കോടതി പിഴ ചുമത്തിയത് ട്രംപിന് വലിയ തിരിച്ചടിയാണ്