മാവേലിക്കര : ജർമ്മൻ നിർമ്മിത സ്‌പോർട്സ് കാർ സ്വന്തമാക്കി മാവേലിക്കര സ്വദേശിയായ ഡോക്ടർ. 83.88 ലക്ഷം രൂപ വിലയുള്ള പോർഷേ 718 ബോക്സ്റ്റർ സ്‌പോർട്സ് കാറാണ് തട്ടാരമ്പലം വി.എസ്.എം ആശുപത്രി പാർട്ണർ ഡോ.വി.വി.പ്രശാന്ത് സ്വന്തമാക്കിയത്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ കാറിന് വേണ്ടത് കേവലം 4.9 സെക്കന്റ് സമയമാണ്. റോഡിൽ പരമാവധി 275 കിലോമീറ്റർ വേഗതയിൽ പായുവാനും ഈ കാറിനാവും. മാവേലിക്കര ജോയിന്റ് ആർ.ടി ഓഫിസിൽ രജിസ്റ്റർ ചെയത കാറിന് നികുതിയായി മാത്രം അടയ്‌ക്കേണ്ടി വന്നത് പതിനേഴ് ലക്ഷത്തിന് മുകളിലാണ്. ഇതാദ്യമായിട്ടാണ് പോർഷെ കാർ ഇവിടെ രജിസ്റ്റർ ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഫാൻസി നമ്പരായ കെ.എൽ 31 പി 1111 എന്ന നമ്പരും വാഹനത്തിനു വേണ്ടി ഡോക്ടർ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനായി 25000 രൂപയാണ് ചിലവാക്കിയത്. എല്ലാ ചിലവുകളും ഉൾപ്പടെ കാർ നിരത്തിലിറക്കാൻ ഒരു കോടി നാൽപ്പത് ലക്ഷത്തിനടുത്ത് നൽകേണ്ടിവന്നു.