mg-uni
MAHATMA GANDHI UNIVERSITY

ഓഫ് കാമ്പസ് പരീക്ഷ

13 ന് ആരംഭിക്കുന്ന ഓഫ് കാമ്പസ് പരീക്ഷ കേന്ദ്രങ്ങൾ പുനഃക്രമീകരിച്ചു. 13 ന് ആരംഭിക്കുന്ന ഓഫ് കാമ്പസ് സപ്ലിമെന്ററി/മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റ് അതത് പരീക്ഷകേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്. (പരീക്ഷ കേന്ദ്രങ്ങളുടെ വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ) വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഹാൾടിക്കറ്റുമായി പരീക്ഷയ്ക്ക് എത്തണം. വിശദവിവരത്തിന് ഫോൺ: 04812733665: എം.ബി.എ., ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്, ബി.ടി.എസ്., ബി.എഫ്.ടി., ബി.എൽ.ഐ.എസ്.സി., ബി.എ. ആനിമേഷൻ, എൽ.എൽ.എം. സെമസ്റ്റർ; 04812733663: ബി.കോം; 04812733667 : ബി.ബി.എ., ബി.സി.എ., എൽ.എൽ.എം. ആനുവൽ, എം.എ. ഇംഗ്ലീഷ്, എം.എസ്‌സി. മാത്തമാറ്റിക്‌സ്, എം.കോം, എം.സി.എ., എം.എ. സോഷ്യോളജി, എം.എസ്‌സി. ഐ.‌ടി.ആൻഡ് സി.സി.

മൂല്യനിർണയം

മൂന്ന്, നാല് സെമസ്റ്റർ പി.ജി പ്രൈവറ്റ് പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിനായി ഉത്തരവ് ലഭിച്ച അദ്ധ്യാപകർ 11 മുതൽ 16 വരെ അതത് മേഖലാ ക്യാമ്പുകളിൽ നിന്നും ഉത്തരക്കടലാസ് കൈപ്പറ്റണം. വിശദവിവരത്തിന് ഫോൺ: പാലാ: 9496322760, കോട്ടയം: 9544131129, ചങ്ങനാശേരി: 7907460611, കോഴഞ്ചേരി: 7306272007, തൃപ്പൂണിത്തുറ: 8078372319, ആലുവ: 9947176240, മൂവാറ്റുപുഴ: 9946554827, കട്ടപ്പന: 8281319301.

എം.എ. (പ്രൈവറ്റ്) വൈവാവോസി

12ന് നടക്കുന്ന എം.എ. ഇക്കണോമിക്‌സ് (പ്രൈവറ്റ്) പരീക്ഷയുടെ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഹാജരാകാനുള്ള വിദ്യാർത്ഥികൾക്ക് നാലാം സെമസ്റ്റർ ജൂലൈ 2019 പരീക്ഷയുടെ 11ലെ വൈവാവോസിക്ക് ഹാജരാകാം.

14ന് നടക്കുന്ന എം.എ ഹിസ്റ്ററി (പ്രൈവറ്റ്) പരീക്ഷയുടെ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഹാജരാകാനുള്ള വിദാർത്ഥികൾക്ക് നാലാം സെമസ്റ്റർ ജൂലൈ 2019 പരീക്ഷയുടെ 15ലെ വൈവാവോസിക്ക് ഹാജരാകാം.

പരീക്ഷാഫലം

സ്‌കൂൾ ഒഫ് കമ്പ്യൂട്ടർ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ കമ്പ്യൂട്ടർ സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ എൽ.ബി. (ഓണേഴ്‌സ് സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.