മുംബയ് : മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തിൽ നിന്ന് രാജിവച്ച ശേഷം ശിവസേനയ്ക്കെതിരെ വിമർശനവുമായെത്തിയ ദേവേന്ദ്ര ഫഡ്നാവിസിന് മറുപടിയുമായി ഉദ്ധവ് താക്കറെ. ബി.ജെ.പിയുമായി സർക്കാർ രൂപീകരണചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിപദം പങ്കിടാമെന്ന് അമിത്ഷാ ഉറപ്പുനല്‍കി. കള്ളം പറയുന്നവരുമായി ബന്ധം വേണ്ടെന്ന് ഉദ്ധവ് വ്യക്തമാക്കി.
അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഫഡ്നാവിസ് രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറി. കാവൽമന്ത്രിസഭയുടെ കാലാവധി ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ് രാജി. രാജിക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ശിവസേനയെ ഫഡ്നാവിസ് കടന്നാക്രമിച്ചു.
ബി.ജെ.പിയുടെ സഖ്യകക്ഷിയാണെങ്കിലും ശിവസേനയ്ക്ക് താല്‍പര്യം പ്രതിപക്ഷത്തോടാണെന്നും,, എന്നും ബി.ജെ.പിയെ ആക്രമിക്കാനാണ് ശിവസേന ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ രൂപീകരണചർച്ചയൊന്നും ശിവസേനയുമായി നടത്തിയിട്ടില്ല. ഉദ്ധവ് താക്കറെ വിളിക്കാൻ ശ്രമിച്ചിട്ട് ഫോണ്‍പോലം എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി.