health-

മാംസനിബദ്ധമല്ല രാഗം എന്നത് കവിവാക്യം മാത്രമല്ല ജീവിതത്തിൽ കൂടി പ്രാവർത്തികമാക്കേണ്ടതാണ് എന്ന് പറയുകയാണ് സൈക്കോളജിസ്റ്റായ കലമോഹൻ. മാംസത്തിന്റെ തൂക്കത്തിൽ അല്ല ലൈംഗികതയുടെ സംതൃപ്തിയെന്ന് അവർ വ്യക്തമാക്കുന്നു. ആരോഗ്യമുള്ള ശരീരവും മനസുമാണ് രതിയുടെ ഭംഗി കൂട്ടുകയെന്നും അവർ കുറിക്കുന്നു.. റീജിയണൽ കാൻസർ സെന്ററിൽ ട്രെയിനി ആയി പ്രവേശിപ്പിച്ചപ്പോൾ കൗൺസലിംഗിന് വിധേയരായ രണ്ടുപേരുടെ അനുഭവത്തെ മുൻനിറുത്തിയാണ് കലമോഹന്റെ കുറിപ്പ്. സ്തനാർബുദത്തിന് വിധേയരായവരിൽ സ്തനങ്ങൾ നീക്കം ചെയ്യുമ്പോൾ ലൈംഗികത പൂർണമായും അടർത്തിമാറ്റുന്ന ദുരന്തം എന്ന് പലരും തെറ്റിദ്ധരിക്കുകയാണെന്ന് അവർ കുറിക്കുന്നു. വിദേശത്തുള്ള ഭർത്താവ് ഇനി നാട്ടിൽ വരുമ്പോൾ ശരീരം കൊഴുത്തില്ല എങ്കിഷ അവളെ തൊടില്ല എന്നു പറഞ്ഞ ഒരനുഭവവും അവർ പങ്കുവയ്ക്കുന്നു.

കലാമോഹന്റെ ഫേസ്ബുക്ക് കുറിപ്പ്

98 ഇൽ റീജിയണൽ കാൻസർ സെന്ററിൽ ട്രെയിനീ ആയിട്ട് പ്രവേശിച്ചത് ,പാലിയേറ്റീവ് വാർഡിലും കുട്ടികളുടെ വാർഡിലും ആയിരുന്നു. palliative വാർഡിൽ ആയിരുന്നു'' prosthesis ''നൽകിയിരുന്നത്..[ ആർട്ടിഫിഷ്യൽ ബ്രേസ്റ് ] സ്തനാർബുദം... സ്തനങ്ങൾ നീക്കപ്പെടുബോൾ സ്ത്രീത്വത്തിന്റെ പ്രധാനപ്പെട്ട ഒന്നാണ് ഛേദിക്കപ്പെടുന്നത് ,.അതോടെ .ലൈംഗികത പൂർണമായും അടർത്തിമാറ്റുന്ന ദുരന്തം എന്നാണ് പലരും തെറ്റിദ്ധരിക്കുന്നത്. .രോഗിയായ സ്ത്രീ , ഭ്രാന്തമായ ചേതോവികാരങ്ങളിൽ പെട്ട് നട്ടം തിരിയും . എത്ര കൗൺസലിംഗ് പ്രഫഷണൽ ആയി നൽകിയാലും അവരുടെ സംഘർഷം മാറണമെന്നില്ല.. lymphedema എന്ന അവസ്ഥ സർജറിയും റേഡിയേഷൻ ഉം കഴിഞ്ഞു കാണപ്പെടാറുണ്ട്. മാനസികമായി അത്ര തകർന്നു ഇരിക്കുന്ന അവസ്ഥയിൽ പറഞ്ഞു കൊടുക്കുന്ന excercise പലരും ചെയ്യാൻ കൂട്ടാക്കാറില്ല.. പങ്കാളി ഉള്ളവർ ആണേൽ, അവരുടെ പിന്തുണ ആണ് പലപ്പോഴും അവസ്ഥയിൽ രക്ഷയാകുന്നത്..

എന്റെ ട്രെയിനിങ് കാലങ്ങൾ കഴിഞ്ഞു എത്രയോ വർഷങ്ങൾ ആയി... ശാസ്ത്രം ഒരുപാട് പുരോഗമിച്ചില്ലേ.. അതിനനുസരിച്ചു, പൊരുത്തപ്പെടാനുള്ള കഴിവും രോഗികൾക്കു കൊണ്ട് വരാൻ പറ്റുന്നുണ്ട്.. ഇപ്പോഴും , മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു മുഖമുണ്ട്.. നിറഞ്ഞ ഐശ്വര്യമുള്ള ധന്യ.. ആ കുട്ടിയുടെ ഭർത്താവിന്റെ ഒരു പിന്തുണ എന്നെ വല്ലാതെ അതിശയിപ്പിച്ചിട്ടുണ്ട്, അന്ന് പോലും.. ഒരു പുരുഷന് ഇത്ര മാത്രം മാജിക് '' കാണിക്കാനാവുമോ ? ഒരു സ്ത്രീയുടെ മനസ്സിൽ.? സത്യമായും അതെ..അയാളൊരു മാന്ത്രികൻ തന്നെ ആയിരുന്നു.. ഭൂമിയിൽ എന്തെന്തു മാറ്റങ്ങൾ സംഭവിക്കുന്നു എന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത മാനസികാവസ്ഥയിൽ തകർന്നു തരിപ്പണം ആയ ഭാര്യയെ ,ആ അവസ്ഥയിൽ നിന്നും , അയാൾ ഉയർത്തി കൊണ്ട് വന്ന ഒരു ''മാജിക്‌'' ഉണ്ട്.. വിവാഹം കഴിഞ്ഞു ഏതാനും നാളുകളെ ആയിരുന്നുള്ളു.. അവൾ ഉപേക്ഷിക്കപെടുമോ എന്ന് പലരും ഭയന്നു...

പക്ഷെ, അവളുടെ മാതാപിതാക്കൾ പോലും നോക്കുന്നതിനേക്കാൾ സമർപ്പണമായിരുന്നു അയാളുടേത്.. ഛർദ്ദിക്കുമ്പോൾ ഒക്കെ കൊച്ചു കുഞ്ഞിനെ എന്ന പോലെ അവളെ ചേർത്ത് പിടിക്കുന്ന കാഴ്ച ഇപ്പോഴും എന്റെ ഉള്ളിൽ വ്യക്തമാണ്.. അവളുടെ ക്ഷീണിച്ച കണ്ണുകളിൽ ആ സംതൃപ്തി കാണാമായിരുന്നു.. counsellor എന്നതിൽ ഉപരി ഒരു സ്ത്രീ ആയത് കൊണ്ട് മനസ്സിലാക്കാൻ പറ്റുന്ന ഒന്ന്.. അന്ന്, പല കേസുകളും ഇതേ പോലെ വരുമ്പോ ഒക്കെ , ഭർത്താവിനും ഭാര്യയ്ക്കും ഒരുമിച്ചു കൗൺസിലിങ് നൽകിയിട്ടുണ്ട്... മനുഷ്യത്വം അകന്നു മാറി നിൽക്കുന്ന എത്രയോ പുരുഷന്മാർ.. ഇന്നത് ഓർക്കാൻ കാര്യം ഒരു കേസ് ആണ്.. കരഞ്ഞു വിളിച്ചു ഒരു പെൺകുട്ടി പറഞ്ഞു, അവളുടെ ഭാര്തതാവ്‌ വിദേശത്താണ്,അദ്ദേഹം ഇനി നാട്ടിൽ വരുമ്പോൾ ശരീരം കൊഴുത്തില്ല എങ്കിൽ, അവളെ തൊടില്ല എന്ന് പറഞ്ഞു അത്രേ.. ! ചിന്തകളുടെ വ്യത്യാസം മാത്രമാണ് ഇത്.. ലൈംഗിക സംതൃപ്തിയിൽ, ഇതില് ഒരു കാര്യവുമില്ല എന്ന് തിരിച്ചറിഞ്ഞില്ല എങ്കിൽ ആ പുരുഷന് സാരമായ പ്രശ്നമുണ്ട്.. അതേ നാണയത്തിൽ കടുത്ത ആരോപണങ്ങൾ ഉന്നയിക്കാൻ സ്ത്രീയ്ക്ക് അവകാശവുമില്ലല്ലോ.. ! ആരോഗ്യമുള്ള ശരീരവും മനസ്സുമല്ലേ രതിയുടെ ഭംഗി കൂട്ടുക!? മാംസത്തിന്റെ തൂക്കത്തിൽ ആണോ ലൈംഗികതയുടെ സംതൃപ്തി?

അയാൾ ഒരു പുരുഷ സൈക്കിയാട്രിസ്റ് ന്റെ സഹായം തേടണം എന്ന് ഞാൻ ആഗ്രഹിച്ചു.. അതിനു അയാളെ, പ്രാപ്തനാക്കാൻ ആരുമില്ല എന്നതാണ് സങ്കടം.. വിദ്യാഭ്യാസപരമായ ഉയർച്ച എത്ര കൈവന്നിട്ടും ഇത്തരം ചില ന്യൂനതകൾ ചിന്തകളെ വികലമാക്കുന്നത് അതിശയമാണ്... "" ഓരോ പെണ്ണുങ്ങളുടെ പടം കാണിച്ചു തരും. എന്നിട്ട് അതേ പോലെ ആകണം എന്ന് പറയും. ബന്ധുക്കളായ സ്ത്രീകളെ വരെ അതിൽ ഉൾപ്പെടുത്തും... ""അവൾ പറഞ്ഞു.. അന്യസ്ത്രീകളുടെ ശരീരത്തിന്റെ വർണ്ണന കേട്ടു, തണുത്തു പോകുന്ന വികാരവുമായി മരവിച്ചു കിടക്കുന്ന അവളെ നോക്കി അയാൾ ശവം എന്ന് വിളിച്ചാലും, അവൾക്കു ലൈംഗികത ഉണരില്ല, അവളൊരു പെണ്ണാണ് എന്നതിന്റെ തെളിവ് അതാണ്.. ഭാഗ്യവതി ആയ സ്ത്രീ എന്നാൽ, ശരീരത്തിന്റെ മുഴുപ്പിലും കൊഴുപ്പിലും അതീതമായി ഒരു പുരുഷന്റെ മനസ്സിൽ ഇടം നേടിയവൾ ആണ്.. എന്നുവെച്ചു, സ്ത്രീകൾ മുഴുവൻ ഇരകളല്ല.. പുരുഷന്റെ അവസ്ഥ, ഇതേ പോൽ തന്നെ ഉണ്ട്... ഭാര്യയോട് ഒരിക്കലും സംതൃപ്തി കിട്ടാത്ത ഭാര്തതാവ്‌, വിവാഹേതര ബന്ധത്തിൽ പൂർണ്ണ ഭാഗ്യവാൻ എന്ന അവസ്ഥയിൽ ഒരുപാട് പുരുഷന്മാരും ഉണ്ട്..

ശരീരത്തിന്റെ കുറവുകളുടെ അപകർഷത ആകില്ലായിരിക്കാം.. അവിടെ മനഃശാസ്ത്രം മറ്റൊന്നാണ്.. പെണ്ണിന്റെ ഒറ്റ വാക്ക് കൊണ്ടോ, അല്ലേൽ പൂർണ്ണമായ നിശ്ശബ്ദത കൊണ്ടോ അപൂര്ണതയിൽ സെക്സ് മാറ്റപ്പെടുന്ന അനുഭവങ്ങൾ പുരുഷന്മാരുടെ പ്രശ്നം പഠിക്കുമ്പോൾ, സൈക്കിയാട്രിസ്റ് ന്റെ അല്ലേൽ സൈക്കോളജിസ്റ്റിന്റെ ഡയറിയിൽ ഒരുപാട് ഉണ്ട്. .. സാമ്പത്തികമായ, സാമൂഹികമായ, അവന്റെ താഴ്ച്ചയെ ചൂണ്ടിക്കാണിക്കുന്ന നിരന്തരമായ അനുഭവങ്ങൾ പുരുഷനിൽ ഉണ്ടാകുന്ന മരവിപ്പ് തീക്ഷ്ണമാണ്.. പെണ്ണുടലുകൾ അനുഭവിക്കുന്ന അതേ തണുപ്പ് അവനിലും പടരും.. കുറവുകളും കുറ്റപ്പെടുത്തലുകളും മാത്രം ചൂണ്ടി കാണിക്കുന്ന ഇടങ്ങളെ ഒരുപാട് നാളുകൾ പ്രിയപ്പെട്ടതായി നിലനിർത്താൻ മനുഷ്യനാൽ ആകില്ല.. ഒറ്റ വാക്കിൽ പറഞ്ഞാൽ, വെറുത്തു പോകും... മനസ്സിന് വേണ്ടത്, അംഗീകാരവും, കരുതലും തന്നെയാണ്.. പലപ്പോഴും മൂന്നാമിടങ്ങൾ പ്രിയപ്പെട്ടതായി മാറുന്നത് ഈ വഴികളിലൂടെയും....