തിരുവനന്തപുരം: ശാരീരിക -മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ മുഖ്യധാരയിലെത്തിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും കുടുംബത്തിലെ ഓരോ അംഗങ്ങളും കുട്ടികളോട് സ്നേഹത്തിൽ പെരുമാറണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് (സി.ഇ.എഫ്.ഇ.ഇ) ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ച 'യുണീക്ക്ലി മീ' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ കലാപരിപാടികൾക്കിടെ വേദിയിലെത്തി അവരെ അനുമോദിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്ത ഗവർണർ കാഴ്ചക്കാർക്കും കൗതുകമായി. ഫാ. തോമസ് ഫെലിക്സിന് ലൈഫ് ടൈെം അച്ചീവ്മെന്റ് പുരസ്കാരം ഗവർണർ സമ്മാനിച്ചു. എം.പി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യപ്രഭാഷണം നടത്തി. സി.ഇ.എഫ്.ഇ.ഇ സ്ഥാപക ചെയർമാൻ ഡോ. പി.എ. മേരി അനിത ആമുഖപ്രഭാഷണം നടത്തി. രക്ഷാധികാരി എം.ജി. രാജമാണിക്യം സ്വാഗതവും സ്പെഷ്യൽ സ്കൂൾ ചെയർമാൻ ബ്രഹ്മനായകം മഹാദേവൻ നന്ദിയും പറഞ്ഞു.