റാഡിഷ് ആരോഗ്യത്തിനും സൗന്ദര്യത്തിനും മികച്ച ഫലങ്ങൾ നൽകുന്ന പച്ചക്കറിയാണ്. വിറ്റാമിൻ എ, ഇ, സി, ബി6, കെ, സിങ്ക്, ഫോസ്ഫറസ്, ഫ്ളേവനോയിഡുകൾ, ഫോളിക് ആസിഡ്, പൊട്ടാസ്യം എന്നിവയാണ് ഇതിലെ ആരോഗ്യഘടകങ്ങൾ.
ഇതിലുള്ള അന്തോസിയാനിൻ കാർഡിയോ വാസ്കുലാർ പ്രശ്നങ്ങളെ പ്രതിരോധിക്കും. നാരുകളാൽ സമ്പുഷ്ടമായ റാഡിഷ് ദഹനപ്രക്രിയയെ സുഗമമാക്കാനും ഉത്തമം. അസിഡിറ്റിയെ പ്രതിരോധിക്കും. ഇതിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കും. വിറ്റാമിൻ സി രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം പനി, ജലദോഷം, അണുബാധകൾ എന്നിവയ്ക്കെതിരെയും ശക്തമായ പ്രതിരോധം തീർക്കുന്നു.
റാഡിഷ് ചർമ്മത്തിന് സൗന്ദര്യവും ആരോഗ്യവും നൽകും. മുഖക്കുരു, ചർമ്മത്തിലുണ്ടാകുന്ന വരൾച്ച എന്നിവ ഇല്ലാതാക്കും. റാഡിഷ് അരച്ച് ചർമ്മത്തിൽ പുരട്ടുന്നത് മികച്ച ക്ളെൻസിംഗ് ഫലം നൽകും. തലയോട്ടിയിൽ റാഡിഷ് പേസ്റ്റാക്കി പുരട്ടിയാൽ താരൻ, മുടികൊഴിച്ചിൽ എന്നിവ അകന്ന് മുടിക്ക് കരുത്ത് നേടാം.