ayodhya-verdict

ന്യൂഡൽഹി: ഇന്ത്യാ മഹാരാജ്യം ഉറ്റുനോക്കിയ മഹാവിധി പരമോന്നത നീതി പീഠം പ്രസ്‌താവിച്ചു. അയോദ്ധ്യയിലെ തർക്ക ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയമെന്നാണ് ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പ്രസ്‌താവിച്ചിരിക്കുന്നത്. പകരം മുസ്‌ലിങ്ങൾക്ക് അയോദ്ധ്യയിൽ തന്നെ അവർ പറയുന്ന സ്ഥലത്ത് അഞ്ചേക്കർ നൽകണമെന്നും വിധിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ആരംഭിച്ച വലിയ ഒരു തർക്കത്തിനാണ് ഇതോടുകൂടി പരിസമാപ്‌തിയായിരിക്കുന്നത്.

സുപ്രീം കോടതി വിധി പ്രസ്താവത്തിൽ നിന്ന്:

#ഏകകണ്ഠമായ വിധയെന്ന് പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി വിധിപ്രസ്താവം ആരംഭിച്ചത്. നിർമോഹി അഖാഡയ്ക്ക് നടത്തിപ്പ് അവകാശം മാത്രമേ ഉള്ളൂ. ആചരമപരമായ അവകാശങ്ങളൊന്നും അവർക്കില്ല. നിർമോഹി അഖാഡയുടെ ഹർജി നിലനിൽക്കില്ല. തരിശു ഭൂമിയിലല്ല ബാബറി മസ്ജിദ് കെട്ടിപ്പൊക്കിയത്. മസ്ജിദ് പണിതത് മറ്റൊരു നിർമ്മാണ സ്ഥലത്ത്. ആർക്കിയോളജി ഡിപ്പാർട്ട്മെന്റിന് അധികാരികത ഉണ്ട്. എന്നാൽ ആർക്കിയോളജി ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഉടമസ്ഥാവകാശം ആർക്കെന്ന് സ്ഥാപിക്കാൻ കഴിയില്ല.

#സുന്നി വഖഫ് ബോർഡിന്റെ ഹർജി നിലനിൽക്കുമെന്ന ഏറ്റവും ഒടുവിലായി സുപ്രീം കോടതി പ്രസ്താവിച്ചിരിക്കുന്നു. സുന്നി വഖഫ് ബോർഡിന് നിയമപരമായി ഇടപെടാൻ അവകാശമുണ്ട്.

# ഷിയാ വഖഫ് ബോർഡിന്റെ വാദം നിലനിൽക്കില്ലെന്ന് പറഞ്ഞ കോടതി ഹർജി തള്ളുന്നു.

#എല്ലാവരുടെയും വിശ്വാസങ്ങളും ആചാരങ്ങളും പരിഗണിക്കപ്പെടണം.

#ബാബറി മസ്ജിദ് തകർത്തത് സുപ്രീം കോടതി വിധി അട്ടിമറിച്ചത് കൊണ്ട്. രാമവിഗ്രഹം കൊണ്ടുവച്ചതും മസ്ജിദ് തകർത്തതും നിയമവിരുദ്ധം.

#രാമജന്മഭൂമി എന്നതിന് നിയമപരമായ വ്യക്തിത്വമില്ല എന്നാൽ രാമന് നിയമപരമായി വ്യക്തിത്വം ഉണ്ട്.

# തർക്ക ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റ്.

# തർക്കഭൂമിയിൽ മൂന്ന് മാസത്തിനുള്ളിൽ രാമക്ഷേത്രം നിർമ്മിക്കണം. ഇതിനായി മൂന്ന് മാസത്തിനകം നടപടി സ്വീകരിക്കണം.

# മുസ്ലീങ്ങൾക്ക് പകരം ഭൂമി നൽകണം. പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമിയാണ് നൽകേണ്ടത്.

# ക്ഷേത്രം നിർമ്മിക്കാനായി കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിൽ നിർമോഹി അഖാഡയെ ഉൾപ്പെടുത്തണം

അയോദ്ധ്യയിലെ ക്രമസമാധാനനില നേരിട്ടു വിലയിരുത്തിയശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധിപറയാൻ കോടതി നിശ്ചയിച്ചത്.വെള്ളിയാഴ്ച രാത്രി ഒമ്പതുമണി കഴിഞ്ഞാണ് വിധി സംബന്ധിച്ച അറിയിപ്പ് സുപ്രീംകോടതി രജിസ്ട്രിയുടെ ഭാഗത്തുനിന്ന് വന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.