supreme-court

ന്യൂഡൽഹി: അയോദ്ധ്യ കേസിൽ വിധി പ്രസ്താവം നടന്നുകൊണ്ടിരിക്കെ സുന്നി വഖഫ് ബോർഡും ആർ.എസ്.എസിന്റെയും വാർത്താ സമ്മേളനങ്ങൾ ഇന്ന് വിവിധ സമയങ്ങളിലായി നടക്കും. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് ഉച്ചയ്ക്ക് ഒരു മണിക്കും വിശ്വ ഹിന്ദു പരിഷത്ത് ഉച്ചയ്ക്ക് 2.30 നും വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.


അതേസമയം,​ കേസിലെ കക്ഷികളിലൊരാളായ സുന്നി വഖഫ് ബോർഡ് 11 മണിക്കാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.വിധി വന്ന ശേഷമുളള നിലപാട് പ്രഖ്യാപനത്തിനായാണ് സംഘടനകൾ വാർത്താ സമ്മേളനങ്ങൾ വിളിച്ചുചേർത്തത്.സുപ്രീം കോടതിയിൽ വിധി പ്രസ്താവം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അഞ്ചംഗ ഭരണഘടന ബെഞ്ചിലെ ജഡ്ജിമാർ ഒപ്പിട്ടു. ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം അനുസരിച്ച് അഞ്ച് പേരും ഒരു വിധി തന്നെ പറയുമെന്നാണ് അറിയാൻ കഴിയുന്നത്. ഇതിനിടെ​ ഷിയാ വഖഫ് ബോർഡിന്റെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

അയോദ്ധ്യയിലെ ക്രമസമാധാനനില നേരിട്ടു വിലയിരുത്തിയശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധിപറയാൻ കോടതി നിശ്ചയിച്ചത്.വെള്ളിയാഴ്ച രാത്രി ഒമ്പതുമണി കഴിഞ്ഞാണ് വിധി സംബന്ധിച്ച അറിയിപ്പ് സുപ്രീംകോടതി രജിസ്ട്രിയുടെ ഭാഗത്തുനിന്ന് വന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.

സുപ്രീം കോടതി വിധി പ്രസ്താവത്തിൽ നിന്ന്
:#ഏകകണ്ഠമായ വിധയെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി പറയുന്നു. നിർമോഹി അഖാഡയ്ക്ക് നടത്തിപ്പ് അവകാശം മാത്രമേ ഉള്ളൂ. ആചരമപരമായ അവകാശങ്ങളൊന്നും അവർക്കില്ല. നിർമോഹി അഖാഡയുടെ ഹർജി നിലനിൽക്കില്ല. തരിശു ഭൂമിയിലല്ല ബാബറി മസ്ജിദ് കെട്ടിപ്പൊക്കിയത്. മസ്ജിദ് പണിതത് മറ്റൊരു നിർമ്മാണ സ്ഥലത്ത്. ആർക്കിയോളജി ഡിപ്പാർട്ട്മെന്റിന് അധികാരികത ഉണ്ട്. എന്നാൽ ആർക്കിയോളജി ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഉടമസ്ഥാവകാശം ആർക്കെന്ന് സ്ഥാപിക്കാൻ കഴിയില്ല.

#സുന്നി വഖഫ് ബോർഡിന്റെ ഹർജി നിലനിൽക്കുമെന്ന ഏറ്റവും ഒടുവിലായി സുപ്രീം കോടതി പ്രസ്താവിച്ചിരിക്കുന്നു. സുന്നി വഖഫ് ബോർഡിന് നിയമപരമായി ഇടപെടാൻ അവകാശമുണ്ട്.#എല്ലാവരുടെയും വിശ്വാസങ്ങളും ആചാരങ്ങളും പരിഗണിക്കപ്പെടണം.

#ബാബറി മസ്ജിദ് തകർത്തത് സുപ്രീം കോടതി വിധി അട്ടിമറിച്ചത് കൊണ്ട്. രാമവിഗ്രഹം കൊണ്ടുവച്ചതും മസ്ജിദ് തകർത്തതും നിയമവിരുദ്ധം.

#രാമജന്മഭൂമി എന്നതിന് നിയമപരമായ വ്യക്തിത്വമില്ല എന്നാൽ രാമന് നിയമപരമായി വ്യക്തിത്വം ഉണ്ട്.

# തർക്ക ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റ്.

# തർക്കഭൂമിയിൽ മൂന്ന് മാസത്തിനുള്ളിൽ രാമക്ഷേത്രം നിർമ്മിക്കണം. ഇതിനായി മൂന്ന് മാസത്തിനകം നടപടി സ്വീകരിക്കണം.

# മുസ്ലീങ്ങൾക്ക് പകരം ഭൂമി നൽകണം. പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമിയാണ് നൽകേണ്ടത്.

# ക്ഷേത്രം നിർമ്മിക്കാനായി കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിൽ നിർമോഹി അഖാഡയെ ഉൾപ്പെടുത്തണം.