arab

സംവിധായകൻ ഫാസിലിന്റെ സംവിധാനത്തിലൊരുങ്ങിയ സെെക്കോ ത്രില്ലർ മലയാള ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹൻലാൽ, ശോഭന, സുരേഷ്‌ ഗോപി,​തിലകൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ ഒരുമുറൈ വന്ത് പാർത്തായ എന്ന ഹിറ്റ് ഗാനം ഒരു അറബി പാടിയാൽ എങ്ങനെയിരിക്കും?​ സൗദി അറേബ്യയിലെ ഒരു പരിപാടിക്കിടെയാണ് മലയാളത്തിന്റ വാനമ്പാടി ചിത്രയോടൊപ്പം അറബി ഈ ഗാനം ആലപിച്ചത്.

ആരാധകർ നിറഞ്ഞ കയ്യടികളോടെയാണ് അറബിയുടെ പാട്ടിനെ സ്വീകരിച്ചത്. ചിത്രയ്ക്കൊപ്പം ഒരേ താളത്തിലും ഭാവത്തോടുകൂടിയും അറബി ഏറ്റുപാടിയെപ്പോൾ കാണികൾ ഒന്നടങ്കം ആവേശത്തിലായി. പാട്ടിനു ശേഷം ചിത്രയും അറബിയെ പ്രശംസിച്ചു. "അറബിയിൽ ഒരു വരി പാട്ട് പാടാൻ കുറച്ചുപേർക്കെ നമ്മളിൽ പറ്റൂ. പഠിച്ചെടുക്കാൻ നല്ല ബുദ്ധിമുട്ടുള്ള ഭാഷയാണ് മലയാളമെന്നും ഇദ്ദേഹം ഇത്രയും പഠിച്ചെടുത്ത് പാടിയതിൽ അഭിനന്ദിക്കുന്ന"തായും ചിത്ര വേദിയിൽ പറഞ്ഞു.