കൊച്ചി : ഈ വർഷത്തെ മണ്ഡലകാലത്തും ശബരിമലയിൽ പ്രാർത്ഥനായജ്ഞങ്ങൾനടത്തുമെന്ന് അയ്യപ്പ ധർമസേന ചെയർമാൻ രാഹുൽ ഈശ്വർ പറഞ്ഞു. 15 മുതൽ കാവൽ എന്ന രീതിയിൽ യജ്ഞങ്ങൾ തുടങ്ങും. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന സുപ്രീംകോടതി വിധിയിൽ പ്രതീക്ഷയില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽപറഞ്ഞു. വിധിയെ പൂർണമായും മാനിച്ചുകൊണ്ടായിരിക്കും പ്രാർത്ഥനായജ്ഞം. വിധിക്കെതിരെ ക്യൂറേറ്റീവ് പെറ്റീഷൻനൽകുന്ന കാര്യം പരിഗണിക്കും. ഓർഡിനൻസിന്റെസാദ്ധ്യതകളും പരിശോധിക്കും.. കഴിഞ്ഞതവണ അരങ്ങേറിയ വേദനാജനകമായ സംഭവങ്ങൾ ഈവർഷവും ഉണ്ടാകുമെന്ന് ആശങ്കയുണ്ട്. തങ്ങളെ ചവിട്ടിമെതിച്ച് മുന്നോട്ട് പോകാൻ യുവതികളാരും എത്തരുതെന്നാണ് അഭ്യർത്ഥന-അദ്ദേഹം പറഞ്ഞു.