ഫാസ്റ്റ് ഫുഡിനോടും എണ്ണ പാലഹാരങ്ങളോടുമൊക്കെ പ്രിയമുള്ള നിരവധിയാളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. ഇതിന്റെ കൂടെ വ്യായാമമില്ലായ്മ കൂടിയാകുമ്പോൾ പൊണ്ണത്തടി വരുമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലാലോ. ഇതുമൂലം പ്രണയ ബന്ധങ്ങൾ വരെ തകർന്നേക്കാം. പേടിക്കേണ്ട മെലിയാനായി ചില പൊടിക്കൈകൾ ഉണ്ട്.
ചെറുചൂടുവെള്ളത്തിൽ തേൻ, ചെറുനാരങ്ങാനീര് എന്നിവ കലർത്തി കുടിക്കുന്നത്, പ്രത്യേകിച്ചു വെറും വയറ്റിൽ കുടിക്കുന്നത് വയർ കുറയാൻ നല്ലതാണ്. ശരീരത്തിലെ ടോക്സിനുകളും കൊഴുപ്പും ഇതുമൂലം ഇല്ലാതാകുന്നു.
കറ്റാർവാഴയുടെ ജ്യൂസ് കുടിക്കുന്നത് ഹോർമോൺ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി വയറു കുറയാൻ സഹായിക്കും.
ഗോൾഡൻ മിൽക്ക്, അഥവാ മഞ്ഞൾപ്പൊടി കലക്കിയ പാൽ വയർ കുറയ്ക്കാൻ ഏറെ നല്ലതാണ്. ഒരു കപ്പു പാലിൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയിട്ടു തിളപ്പിക്കണം. ഇതിൽ അല്പം തേൻ ചേർത്തു കുടിയ്ക്കാം.
ചെറുനാരങ്ങാ, പുതിനയില, കുക്കുമ്പർ, തേൻ എന്നിവ ചേർത്തടിച്ചു കുടിക്കുന്നതും വയർ കുറയ്ക്കാൻ സഹായിക്കും.
ഇഞ്ചിച്ചായ തടി കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പാനീയമാണ്. ദഹനം വർദ്ധിപ്പിച്ചാണ് ഇഞ്ചിച്ചായ വണ്ണം കുറയ്ക്കാൻ സഹായിക്കും