forex

മുംബയ്: ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം നവംബർ ഒന്നിന് സമാപിച്ച വാരത്തിൽ സർവകാല റെക്കാഡായ 44,609.80 കോടി ഡോളറിലെത്തി. 351.5 കോടി ഡോളറാണ് കഴിഞ്ഞവാരം വർദ്ധിച്ചത്. തൊട്ടുമുമ്പത്തെ വാരത്തിൽ 183.2 കോടി ഡോളർ വർദ്ധിച്ച് ശേഖരം 44,258.30 കോടി ഡോളറിലെത്തിയിരുന്നു. ഈ റെക്കാഡാണ് പഴങ്കഥയായത്.

വിദേശ നാണയ ആസ്‌തി 320.10 കോടി ഡോളർ ഉയർന്ന് 41,365.40 കോടി ഡോളറായി. ഡോളറിന് പുറമേ യെൻ, യൂറോ, പൗണ്ട് തുടങ്ങിയ കറൻസികളും വിദേശ നാണയ ശേഖരത്തിലുണ്ടെങ്കിലും മൊത്തം മൂല്യം കണക്കാക്കുന്നത് ഡോളറിലാണ്. നവംബർ ഒന്നിന് അവസാനിച്ച വാരത്തിൽ കരുതൽ സ്വർണ ശേഖരം 30.10 കോടി ഡോളർ വർദ്ധിച്ച് 2,735.30 കോടി ഡോളറിലെത്തി.