ന്യൂഡൽഹി: അയോദ്ധ്യയിലെ ബാബറി മസ്ജിദ്- രാമജന്മഭൂമി തർക്ക കേസിലെ വിധി രാജ്യം അംഗീകരിച്ചെന്ന് പ്രധാനമന്ത്രി. ജുഡീഷ്യറിയുടെ സുതാര്യത ഊട്ടിയുറപ്പിക്കുന്ന വിധിയാണിത്. ദശാബ്ദങ്ങൾ പഴക്കമുള്ള തർക്കം അവസാനിച്ചു. ജനങ്ങൾ സമാധാനം പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യൻ ജനത പുതിയ ചരിത്രം എഴുതിയിരിക്കുകയാണ്. ഇന്ത്യൻ പാരമ്പര്യത്തെ ഉയർത്തിപ്പിടിപ്പിക്കുന്ന വിധിയാണെന്നും ഇതെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.