'കുമ്പളങ്ങി നൈറ്റ്സി'ലൂടെയും, വിനയ് ഫോർട്ട് നായകനായെത്തിയ 'തമാശ'യിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ഗ്രേസ് ആന്റണി. ഗ്രേസ് അവതരിപ്പിച്ച 'കുമ്പളങ്ങി'യിലെ ഷമ്മിയുടെ ഭാര്യ സിമിയുടെ ഡയലോഗുകൾ ഓരോന്നും പ്രേക്ഷകരും ട്രോളന്മാരും വൻ ആവേശത്തോടെയാണ് ഏറ്റെടുത്തത്. എന്നാൽ കുമ്പളങ്ങിയിൽ നാട്ടുമ്പുറത്തുകാരിയായി എത്തിയ സിമിയുടെ പുത്തൻ ലുക്ക് പ്രേക്ഷകർ ആവേശത്തിലാക്കിയിരിക്കുകയാണ്. മോഡേൺ വേഷത്തിലുള്ള സിമിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒമർ ലുലു ചിത്രമായ ഹാപ്പി വെഡിങ്സിലൂടെയാണ് സിമി സിനിമാരംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഇതിനോടകം തന്നെ സിനിമാരംഗത്ത് അറിയപ്പെടുന്ന നടിയായി മാറിയ ഗ്രേസ് അടുത്തതായി അഭിനയിക്കാനിരിക്കുന്നത് 'ഹലാൽ ലവ് സ്റ്റോറി' എന്ന ചിത്രത്തിലാണ്. ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, ഷറഫുദീൻ എന്നിവരാണ് ചിത്രത്തിൽ ഗ്രേസിനൊപ്പം എത്തുന്നത്.