
തിരുവനന്തപുരം: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ തമിഴ്നാടിനും ത്രിപുരയ്ക്കും ജയം. തുമ്പ സെന്റ്.സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ തമിഴ്‌നാട് രാജസ്ഥാനെ 39 റൺസിന് കീഴടക്കി. ആദ്യം ബാറ്ര്‌ചെയ്ത തമിഴ്നാട് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. തമിഴ്‌നാടിനായി ദിനേഷ് കാർത്തിക് 48 റൺസെടുത്തു.
ഗ്രൂപ്പ് ബിയിലെ സ്പോർട്സ് ഹബിൽ നടന്ന മത്സരത്തിൽ ത്രിപുര 5 വിക്കറ്രിനാണ് മണിപ്പൂരിനെ കീഴടക്കിയത്. ആദ്യം ബാറ്ര് ചെയ്ത മണിപ്പൂരിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ ത്രിപുര 15.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യത്തിലെത്തി.